Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SanthoshPandit

അദ്ദേഹവും മനുഷ്യൻ അല്ലേ? നാട്ടിൽ ദുരന്തം നടക്കുമ്പോൾ മന്ത്രിമാർ നിരാഹാരം കിടന്ന ചരിത്രമില്ല: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മഴക്കെടുതിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതും ജ്വല്ലറി ഉദ്ഘാടന ചടങ്ങിൽ എത്തിയതും വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. മുഖ്യമന്ത്രിക്കെതിരായ ഈ വിമർശനം അനാവശ്യമാണെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. ജനങ്ങൾ ദുരിതത്തിലായപ്പോൾ മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുത്തുവെന്ന വിമർശനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ മന്ത്രിമാർ ഭക്ഷണം കഴിക്കരുതെന്നോ നിരാഹാരം കിടക്കണമെന്നോ ലോകത്ത് എവിടെയും ഒരു രീതിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രളയത്തിന് മുഖ്യമന്ത്രി ഉത്തരവാദിയല്ലെന്നും, വിഷയത്തെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix