സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ നീക്കം
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടത്തിൽ എൽപി സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ ക്രമീകരണങ്ങൾ നടപ്പാക്കാനാണ് ആലോചന. ബാഗുകളുടെ ഭാരം വിദ്യാർത്ഥികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായി പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി പാഠ്യപദ്ധതിയിലും സ്കൂൾ സംവിധാനങ്ങളിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരും. പുതിയ ക്രമീകരണത്തിന്റെ ഭാഗമായി കുടിവെള്ളവും ഉച്ചഭക്ഷണവും സ്കൂളുകളിൽ തന്നെ ലഭ്യമാക്കും. ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം വരുന്ന […]
Read more