Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabarimal gold rbbery

ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് പരിഗണിച്ചേക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതും ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കേസിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യഹർജികളും ഇന്ന് കോടതി പരിഗണിക്കും. […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ടുള്ള പങ്കുണ്ടെന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേസമയം, തന്ത്രിയെ കേസിൽ അന്യായമായി കുടുക്കിയതാണെന്നും സ്വർണക്കൊള്ളയുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിച്ചാൽ തന്റെ ആത്മീയ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി ജാമ്യത്തിന് […]
Read more

ശബരിമല സ്വർണക്കൊള്ള; തന്ത്രിയെ ദ്വാരപാലക ശില്‍പ കേസിലും പ്രതിയാക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവനെതിരായ അന്വേഷണം കൂടുതൽ ശക്തമാകുന്നു. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിലും തന്ത്രിയെ പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ദേവസ്വം മാനുവൽ ലംഘിക്കാൻ തന്ത്രി കൂട്ടുനിന്നുവെന്നും, സ്വർണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട മഹസ്സറിൽ അദ്ദേഹം ഒപ്പുവച്ചതായും, യുബി ഗ്രൂപ്പ് സ്വർണം പൂശിയെന്ന കാര്യത്തിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, […]
Read more

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന എസ്‌ഐടിയുടെ നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ നേരിട്ട് ഹാജരായി റിപ്പോർട്ട് കോടതിക്ക് കൈമാറും. കഴിഞ്ഞ ഡിസംബർ 3ന് കേസ് പരിഗണിച്ച ഹൈക്കോടതി, സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണത്തിൽ ഉണ്ടായ മെല്ലെപോക്കിനെ വിമർശിച്ചിരുന്നു. വൻതോക്കുകളിലേക്കും മുഖ്യ കണ്ണികളിലേക്കും അന്വേഷണം എത്താത്തതെന്തെന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഡൽഹിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. കേസിലെ മറ്റ് പ്രതികളായ സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവർധനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer