Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabarimala gold roberry

ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയായ കണ്ഠർ രാജീവരുടെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം നിയമമന്ത്രി പി. രാജീവ് തള്ളി. എസ്ഐടി അന്വേഷണത്തിന്റെ ഏതൊരു ഘട്ടത്തിലും സർക്കാർ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ എതിർത്തതിന്റെ വൈരാഗ്യമാണ് അറസ്റ്റിന് കാരണമെന്ന് കണ്ഠർ രാജീവർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. ആചാരങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എതിർത്തതിന്റെ പേരിൽ ഭരണകക്ഷിയിലെയും പൊലീസിലെയും ഉന്നതർക്കു വൈരാഗ്യമുണ്ടായിരുന്നുവെന്ന വാദവും ജാമ്യ ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് നിയമമന്ത്രിയുടെ നിലപാട്. സ്വർണക്കൊള്ളക്കേസിൽ നേരിട്ട് […]
Read more

ശബരിമല സ്വർണക്കൊള്ള; എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും

തിരുവനന്തപുരo: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന ശ്രീകോവിലിന്റെ പഴയ വാതിൽപ്പാളികൾ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. ഇവയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി അയക്കും. പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ച വസ്തുക്കളുടെയും പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ടും പരിശോധന നടത്തും. അയ്യപ്പ ചരിതം കൊത്തിയ സ്വർണ്ണപ്പാളികളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. ദ്വാരപാലക ശിൽപ്പപാളികളുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് പ്രതി സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകിയത്. എന്നാൽ, കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാൽ മാത്രമേ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയൂ. ദ്വാരപാലക ശിൽപ്പപാളി കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയതെന്ന് കോടതി […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ 16ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണക്കള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം ശങ്കരദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജനുവരി 16ന് പരിഗണിക്കു. ശങ്കരദാസിന്റെ ചികിത്സാസംബന്ധമായ രേഖകൾ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി പരിഗണന മാറ്റിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ആശുപത്രി രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷയുടെ പരിഗണനം നീട്ടിയത്. കേസിലെ 11-ാം പ്രതിയായ ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രത്യേക അന്വേഷണ […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠർ രാജീവരുടെ ചെങ്ങന്നൂരിലെ വസതിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. എട്ടുമണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം എസ്ഐടി സംഘം സ്ഥലത്ത് നിന്ന് മടങ്ങി. ഉച്ചയ്ക്ക് 2.50ഓടെയാണ് പൊലീസ് അകമ്പടിയോടെ സംഘം വീട്ടിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്ത്രി കണ്ഠർ രാജീവർ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നതായിരുന്നു പരിശോധനയുടെ മുഖ്യ ലക്ഷ്യം. വിശദമായ പരിശോധനയാണ് വീട്ടിൽ നടത്തിയത്. ഇതോടൊപ്പം പ്രാദേശിക തലത്തിലുള്ള ഒരു സ്വർണപ്പണിക്കാരനെയും പരിശോധനയ്ക്ക് […]
Read more

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനമെടുക്കുന്നത്. കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതടക്കം ബോർഡിൽ ഒരുമിച്ച് പ്രവർത്തിച്ച എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നതാണ് പത്മകുമാറിന്റെ വാദം. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാറും അറസ്റ്റിലായിരുന്നു. അതേസമയം, കേസിലെ […]
Read more

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ. വാസു സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ. അന്വേഷണ നടപടികളിൽ താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും, അതിനാൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും വാസു ഹർജിയിൽ ആവശ്യപ്പെട്ടു.
Read more

ശബരിമല സ്വര്‍ണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കോടതി തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് എസ്ഐടിയുടെ കസ്റ്റഡിയില്‍ പ്രതികളെ […]
Read more

Recent News

Advertisement
WhiteswanTV Footer