കൈക്കൂലി ആരോപണം; മുൻ ഇ ഡി ഉദ്യോഗസ്ഥൻ ശേഖർകുമാറിനെതിരെ കേസ്
കൊച്ചി: ഇ.ഡി. ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ മുൻ കൊച്ചി അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെതിരെ ഇ.ഡി. കേസെടുത്തു. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡൽഹി യൂണിറ്റിലേക്ക് മാറ്റി. ഡൽഹിയിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള അന്വേഷണ സംഘം കൊച്ചിയിലെത്തി ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാരിയരെ ചോദ്യം ചെയ്തു. നേരത്തെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ശേഖർകുമാറിനെ മിസോറമിലേക്ക് സ്ഥലംമാറ്റിയിരുന്നു. കൊല്ലത്തെ കശുവണ്ടി വ്യാപാരിയായ അനീഷ് ബാബുവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസാണ് സംഭവങ്ങളുടെ തുടക്കം. […]
Read more