Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Social Media

സാമൂഹ്യമാധ്യമങ്ങളില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്ത; ആരാധ്യ ബച്ചന്‍ ഹൈക്കോടതിയിലേക്ക്

ഡല്‍ഹി: താരങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പതിവ് കാഴ്ച്ചയാണ്. ഇത്തരത്തിൽ ഓണ്‍ലൈനില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബച്ചന്‍ കുടുംബത്തിലെ ഇളമുറക്കാരിയും അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യ ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് ആരാധ്യ അപ്പീലുമായി എത്തിയിരിക്കുന്നത്. 2023 ഏപ്രിലില്‍ ആരാധ്യ ബച്ചന്‍ ‘ഗുരുതരമായ അസുഖം’ എന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കപ്പെടുന്നത് നീക്കം ചെയ്യണമെന്നും ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായി […]
Read more

നഗ്‌നതാ പ്രദര്‍ശനത്തില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ മാപ്പ് ചോദിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ‘സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. എന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. ചര്‍ച്ചകള്‍ തുടരട്ടെ,’ എന്നാണ് വിനായകന്‍ പങ്കുവെച്ച് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് വിനായകന്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ഉടുവസ്ത്രം അഴിച്ച് […]
Read more

‘സൈബർ ബുള്ളിയിങ്’ നൽകുന്ന മനസികാഘാതം

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും അതിനെതിരായ നിയമനടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾ തളർത്തുകയും തകർക്കുകയും ചെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തുന്നത് പോലും കുറ്റകരമാണ്. പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കാവുന്നതാണ്. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും. അധിക്ഷേപത്തിന്റെയും ഭീഷണികളുടെയും വെർബൽ റേപ്പുകളുടെയും […]
Read more

18 വയസ്സിന് താഴെയുള്ളവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി ആവശ്യമാണെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. 2023 ഓഗസ്റ്റിൽ വിവരസുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് ഇതുവരെയായിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. കുട്ടികളുടെ വ്യക്തിവിവരങ്ങൾ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കരട് ചട്ടം ഇളവ് നൽകുന്നു. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകളിലൂടെയോ ഡിജിലോക്കർ ഉപയോഗിച്ചോ സാമൂഹികമാധ്യമങ്ങൾ […]
Read more

ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചു: പരാതിയുമായി കുടുംബം

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസില്‍ ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചതെന്ന പരാതിയുമായി ഇരുവരുടെയും കുടുംബങ്ങള്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, അഖില്‍ പുലിക്കോടന്‍ എന്നിവര്‍ക്കെതിരെയാണ് കുടുംബം പരാതി നല്‍കിയത്. ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനുമാണ് പരാതി നല്‍കിയത്. കലാപ ആഹ്വാനം നടത്തുകയും നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പെരിയ കേസില്‍ 1 […]
Read more

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: പരാതിയുമായി പി പി ദിവ്യ

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതിയില്‍ കേസ്. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ദിവ്യയുടെ പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്. യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോന്‍, തൃശൂര്‍ സ്വദേശി വിമല്‍, ന്യൂസ് കഫേ ലൈവ്, തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിവ്യയെ ജില്ലാ […]
Read more

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യ വിമര്‍ശനം: എന്‍ പ്രശാന്ത് ഐഎഎസിന് ചാര്‍ജ് മെമ്മോ

തിരുവനന്തപുരം: സമൂഹ്യമാധ്യമങ്ങളിലൂടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരസ്യവിമര്‍ശനം നടത്തിയതിന് എന്‍ പ്രശാന്ത് ഐഎഎസിന് ചാര്‍ജ് മെമ്മോ നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ജയതിലകിന് നേരെയായിരുന്നു എന്‍ പ്രശാന്ത് പരസ്യവിമര്‍ശനം ഉന്നയിച്ചത്. മാതൃഭൂമി പത്രത്തില്‍ തനിക്കെതിരെ വന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രശാന്ത് ജയതിലകിനെതിരെ രംഗത്ത് വന്നത്. സസ്‌പെന്‍ഷനില്‍ ആയ ശേഷവും പ്രശാന്ത് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും വിമര്‍ശനമുണ്ട്. ജയതിലക് സ്വയം എഴുതിക്കൂട്ടിയ റിപ്പോര്‍ട്ട് വാര്‍ത്തയാക്കിയെന്നും ജയതിലകിനെ ചില മാധ്യമങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രശാന്ത് ഐഎഎസ് കുറ്റപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് […]
Read more

മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആള്‍ അറസ്റ്റില്‍

നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആള്‍ അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രന്‍ (28) ആണ് പൊലീസ് പിടിയിലായത്. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് ശ്രീജിത്തിനെ പിടികൂടിയത്. മലയാളത്തിലെ യുവനായികയായ മാളവിക ഉത്ഘാടക വേദികളിലെ സജീവ സാന്നിധ്യമാണ്. അതേസമയം വസ്ത്രധാരണത്തെച്ചൊല്ലി നിരവധി അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായ ബുള്ളിയിംഗും താരം നേരിടുന്നുണ്ട്.
Read more

ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല, സൂപ്പര്‍സ്റ്റാര്‍ ഒരാളെയുളളു; സൂര്യ

ആരാധകരുടെ പ്രിയങ്കരനായി തെന്നിന്ത്യന്‍ നടനാണ് സൂര്യ. അഭിനയമികവ് കൊണ്ടും ലാളിത്യം നിറഞ്ഞ വ്യക്തിജീവിതം കൊണ്ടും സൂര്യയ്ക്ക് ആരാധകര്‍ ഏറെയാണ്. സൂര്യയുടെ പുതിയ ചിത്രമായ കങ്കുവ റിലീസിന് ഒരുങ്ങുകയുമാണ്. ഈ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടന്ന ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അവതാരക സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ച് സൂര്യയെ സ്വാഗതം ചെയ്യുന്നു. ‘ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. ഞങ്ങള്‍ക്ക് ഒരു സൂപ്പര്‍സ്റ്റാറേയുളളൂ, അത് രജനികാന്താണ്. നിങ്ങള്‍ക്ക് ഒരാളില്‍ നിന്ന് ഒരു ടൈറ്റിലെടുത്ത് മറ്റൊരാള്‍ക്ക് നല്‍കാനാവില്ല’ എന്നാണ് സൂര്യ […]
Read more

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥാനാണ്, എനിക്ക് കൊമ്പൊന്നുമില്ല; മാപ്പ് പറഞ്ഞ് നടന്‍ ബൈജു

കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അഹങ്കാരം നിറഞ്ഞ സംസാരമുണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെകില്‍ മാപ്പ് ചോദിക്കുന്നതായി നടന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് ബൈജു പൊതുസമൂഹത്തിനോട് ക്ഷമ ചോദിച്ചത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഞായറാഴ്ച കാവടിയാറില്‍ നിന്ന് വെള്ളയമ്പലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വണ്ടിയുടെ ഫ്രന്റ് ടയര്‍ പഞ്ചറായിനിയന്ത്രണം നഷ്ടമാവുകയും ഒരു സ്‌കൂട്ടര്‍ യാത്രികന്റെ ദേഹത്ത് തട്ടുകയും ചെയ്തു. അയാള്‍ക്ക് മുറിവോ ചതവോ ഒന്നും തന്നെ […]
Read more
Advertisement
WhiteswanTV Footer