Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sonia gandhi

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്ക് തിരിച്ചടി; സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡിക്ക് തിരിച്ചടി. കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ് അയക്കാന്‍ ഡല്‍ഹി റൗസ് റവന്യു കോടതി വിസമ്മതിച്ചു. സംഭവത്തിൽ സോണിയയും രാഹുലും ഉടനെ കോടതിയില്‍ ഹാജരാകേണ്ടി വരില്ല. കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനും ഇ ഡിയോട് കോടതി നിര്‍ദേശം.നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Read more

നാഷണല്‍ ഹെറാള്‍ഡ് കേസ്: കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക യോഗം നാളെ

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക യോഗം നാളെ നടക്കും. കുറ്റപത്രം റദ്ദാക്കാന്‍ ഉയര്‍ന്ന കോടതികളിലേക്ക് പോകേണ്ടെന്നാണ് ധാരണ. നാഷണല്‍ ഹെറാള്‍ഡിലെ കുറ്റപത്രത്തെ നേരിടാന്‍ തുടര്‍ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്യു നേതൃത്വത്തെയും യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്ഗെ വിളിച്ചിരിക്കുന്ന നാളത്തെ ജനറല്‍സെക്രട്ടറിമാരുടെ യോഗത്തില്‍ രൂപരേഖയാകും. കേസിലെ കുറ്റപത്രം ഡൽഹിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കുന്ന 25ന് രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ […]
Read more

മുതിര്‍ന്ന കോണ്‍ഗ്രസ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് ഗംഗാ റാം ആശുപത്രി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
Read more

കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സോണിയ ഗാന്ധി

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോട്‌ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്‌ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. രാവിലെ 10 മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിൽ പാർട്ടി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix