ഖത്തറിൽ ഇനി ഈത്തപ്പഴ മേള, സൂഖ് വാഖിഫിൽ ജൂലൈ 24 മുതൽ
ദോഹ: ഖത്തറിൽ സൂഖ് വാഖിഫ് ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പ് ഉടൻ. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഏഴ് വരെ ഈത്തപ്പഴ മേള നടക്കുക. ഖത്തറിൻ്റെ പ്രാദേശികവും സമ്പന്നവുമായ കാർഷിക പൈതൃകം വിളിച്ചോതുന്ന മേളയാണ് സൂഖ് വാഖിഫ് ഈത്തപ്പഴ മേള. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വില്പനയുമായെത്തുന്ന മേള നടക്കുക. സന്ദർശകർക്ക് പ്രാദേശികമായി ഉല്പാദിപ്പിച്ച വിവിധ ഇനം ഈത്തപ്പഴങ്ങൾ ആസ്വദിക്കാനും കർഷകരെ പിന്തുണക്കാനും ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിക്കുന്നത്. ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത […]
Read more

