മുഖ്യമന്ത്രിക്ക് കുട്ടികളുടെ സ്നേഹക്കത്ത്; സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കുമെന്ന് ഉറപ്പ്
കണ്ണൂർ: ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ച് കണ്ണൂർ ഉദയഗിരിയിലെ പ്രത്യാശ യു.പി. സ്കൂളിലെ വിദ്യാർഥികൾ. കുട്ടികളുടെ കത്തിന് മുഖ്യമന്ത്രി സ്നേഹപൂർവം മറുപടി നൽകിയതും സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതും ശ്രദ്ധേയമായി. സ്കൂളിലെ വിശേഷങ്ങളും ഓണാഘോഷത്തിന്റെ ഓർമകളും പങ്കുവെച്ചുകൊണ്ടാണ് കുട്ടികൾ മുഖ്യമന്ത്രിക്ക് കത്തയച്ചത്. മുഖ്യമന്ത്രിയുടെ ചിരി തങ്ങൾക്ക് പ്രചോദനമാണെന്നും കത്തിൽ കുട്ടികൾ കുറിച്ചു. സമയത്തിന് ഭക്ഷണം കഴിക്കണമെന്നും അസുഖം വരുത്തരുതെന്നും അവർ സ്നേഹത്തോടെ ഉപദേശിച്ചു. തങ്ങളുടെ സ്കൂളിലെ പൂർവവിദ്യാർഥിയായ […]
Read more