അയോധ്യയിലെ എഡിഎം ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍
അയോധ്യയിലെ എഡിഎം ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുര്‍ജീത് സിങി(58)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കോട്വാലി നഗറിലെ സുരസാരി കോളനി സിവില്‍ ലൈനില്‍ തനിച്ചായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. മൃതദേഹം മുറിയില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നുവെന്ന് അയോധ്യ പൊലീസ് പറഞ്ഞു. കാണ്‍പൂര്‍ സ്വദേശിയാണ് സുര്‍ജീത് സിങ്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ളയാളാണ് സുര്‍ജീത് എന്നും മസ്തിഷ്‌ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് സംഘം […]
Read more