Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: t k ibrahim kutty

മുൻ ഫുട്ബോൾ താരം ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു

കോട്ടയം: മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. നാളെയാണ് ഖബറടക്കം. കേരള സ്പോർട്സ് കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു. എം ജി സർവകലാശാലയിലെ കായിക മേധാവിയായാണ് ഇബ്രാഹിംകുട്ടി വിരമിച്ചത്. കേരള സർവകലാശാല, ബെംഗളൂരു യുണിവേഴ്സിറ്റി, എഫ്എസിടി, കെഎസ്ഇബി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കെഎസ്ഇബിയുടേയും കേരള സർവകലാശാലയുടേയും പരിശീലകനായിരുന്നു അദ്ദേഹം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix