Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Telegram

എല്ലാ മെസേജിങ് ആപ്പുകൾക്കും ഒരേ നിയമം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡൽഹി: വാട്സാപ്പ് യൂസർനെയിം വിവാദത്തിന് പിന്നാലെ മെസേജിങ്‌ ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ആലോചന തുടങ്ങി. വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾക്കെല്ലാം ഏകീകൃതമായ ചട്ടക്കൂട് കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. ഒരു പ്ലാറ്റ്‌ഫോമിന് മാത്രമായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ല. പകരം, എല്ലാ മെസേജിങ്‌ ആപ്പുകൾക്കും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ആലോചന തുടങ്ങി.
Read more

ടെല​ഗ്രാമിന് പൂട്ട് വീഴുമോ? സിനിമകളുടെ വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന ​ഗ്രൂപ്പുകൾക്കെതിരെ കേന്ദ്രം

ന്യൂഡൽഹി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും തിരിച്ചടി. പകർപ്പവകാശമുള്ള സിനിമകൾ, ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവയുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നതു കണ്ടെത്തി തടയണമെന്ന് വാർത്താവിതരണ – പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യം കാണിച്ച് നോട്ടിസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം നടപടിയെടുക്കാനാണ് കേന്ദത്തിന്റെ തീരുമാനം. രാജ്യത്തെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവയെ സംരക്ഷിക്കാനും ചലച്ചിത്ര നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ എന്നിവരുടെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് നീക്കം. തുടർച്ചയായി നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix