Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Text Book Printing

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; പാഠപുസ്തകം അച്ചടി പൂർത്തിയായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നതായി റിപ്പോർട്ട്. ഇതുവരെ പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. പേപ്പറുകളുടെ ലഭ്യതക്കുറവാണ് അച്ചടി വൈകാൻ പ്രധാന കാരണം. ആവശ്യത്തിന് പേപ്പർ ലഭിക്കാത്തതിനാൽ മറ്റ് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ അച്ചടി ഇപ്പോഴും പൂർത്തിയായിട്ടില്ല. സ്കൂളുകൾ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പഠനവർഷം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix