കോഴിക്കോട്ട് വിവാഹവീട്ടിൽ മോഷണം; 10 പവൻ സ്വർണ്ണവും 6,000 രൂപയും നഷ്ടമായി
കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ വിവാഹവീട്ടിൽ മോഷണം. 10 പവൻ സ്വർണ്ണവും 6,000 രൂപയും മോഷണം പോയി. ഇരിങ്ങണ്ണൂരിലെ മുടവന്തേരി കീഴില്ലത്ത് ടി.പി. അബൂബക്കറിൻ്റെ വീട്ടിൽനിന്നാണ് മോഷണം പോയത്. ഞായറാഴ്ച്ച വൈകിട്ട് 5.30-നും രാത്രി 1.30-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽനിന്ന് 7 ലക്ഷത്തിൽപരം രൂപയുടെ സ്വർണവും പണവും നഷ്ടപ്പെട്ടു. 50,000 രൂപയുടെ കെട്ടിൽനിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അലമാരയിൽതന്നെ വച്ചു. സ്വർണവും 6,000 രൂപയുമെടുത്ത് മോഷ്‌ടാവ് മുങ്ങി. അബൂബക്കറുടെ മകൻ […]
Read more