തിരുവമ്പാടിയിൽ പുലിയും പൂച്ചയും കിണറ്റിൽവീണ് ചത്തനിലയിൽ
കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ ആനക്കല്ലുംപാറയിലെ കിണറ്റിൽ പുലിയുടെയും പൂച്ചയുടെയും ജഡങ്ങൾ കണ്ടെത്തി. ആനക്കല്ലുംപാറയിലെ ഔസേപ്പിന്റെ വീടിനോട് ചേർന്ന, ആളില്ലാത്ത വീട്ടിന് സമീപമുള്ള കിണറ്റിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം പ്രദേശവാസികൾക്ക് കിണറ്റിൽ നിന്ന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജഡങ്ങൾ കണ്ടത്. ഏകദേശം നാല് വയസ്സ് പ്രായമുള്ള പെൺപുലിയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് മുതൽ നാല് ദിവസം പഴക്കമുള്ള ജഡങ്ങളാണ് കിണറ്റിൽ കണ്ടെത്തിയത്. […]
Read more