Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: thrissur

തൃശൂരില്‍ ജിഎസ്ടി റെയ്ഡില്‍ 1000 കോടിയുടെ നികുതിവെട്ടിപ്പ് വിവരം പുറത്ത്

തൃശൂരില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കില്‍ കാണിച്ചതെന്നാണ് കണ്ടെത്തല്‍. വിറ്റുവരവ് മറച്ചുവച്ചാണ് സ്ഥാപനം നികുതിവെട്ടിപ്പ് നടത്തിയത്. 77 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 സ്ഥാപനങ്ങളിലാണ് വീഴ്ച്ച കണ്ടെത്തിയത്. അനധികൃതമായി സൂക്ഷിച്ച 108 കിലോ സ്വര്‍ണമാണ് കണ്ടുകെട്ടിയത്. 5.43 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദ […]
Read more

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശ്ശുരില്‍; കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം

തൃശൂര്‍: തൃശൂരിലെ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം. ജില്ലയിലെ 74 കേന്ദ്രങ്ങളിലാണ് ജിഎസ്ടി റെയ്ഡ് നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് […]
Read more

വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവം; ഒരാള്‍ പിടിയില്‍

തൃശ്ശൂര്‍ വരവൂരില്‍ വൈദ്യുതി കെണിയിലകപ്പെട്ട് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വരവൂര്‍ സ്വദേശി സന്തോഷിനെയാണ് എരുമപ്പെട്ടി പൊലീസ് പിടികൂടിയത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് സന്തോഷിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങള്‍ മരിച്ചത്. പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പാടശേഖരത്തില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്.
Read more

മതിലിടിഞ്ഞ് വീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍:മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരി മരിച്ചു.മാമ്പ്രാ-തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്.ദേവിയും സുഹൃത്തുക്കളും കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

ഹൈറിച്ച് തട്ടിപ്പിന് കുടപിടിച്ചത് ആരൊക്കെ ?

രാജേഷ് തില്ലങ്കേരി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി മണിചെയിന്‍ തട്ടിപ്പു സംഘത്തിന് കുടപിടിച്ചത് ആരാണ്. ആരുടെയൊക്കയോ സഹായത്താല്‍ സൈ്വര്യവിഹാരം നടത്തിയിരുന്ന ഹൈറിച്ച് ഉടമ ഇന്നലെ അറസ്റ്റു ചെയ്യപ്പെട്ടത് എങ്ങിനെ ? 3141 കോടിയുടെ തട്ടിപ്പാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ മറവില്‍ തട്ടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് ഞങ്ങളാണെന്നും നാല്‍പ്പതിനായിരം വോട്ടുകള്‍ ഞങ്ങള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്കായി ചെയതിട്ടുണ്ടെന്നുമായിരുന്നു ഹൈറിച്ച് ഉടമകളുടെ വാദം.സുരേഷേട്ടന്‍ ഞങ്ങളെ സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഹൈറിച്ച് […]
Read more

ഈ പാപക്കറയെങ്ങിനെ കഴുകിക്കളയും സഖാക്കളേ…?

രാജേഷ് തില്ലങ്കേരി ഇത് തീരാ കളങ്കമാണ് സഖാക്കളേ… സാധാരണക്കാരായ നിരവധി പേരുടെ പണം തട്ടിയെടുത്ത് പാര്‍ട്ടി മന്ദിരം പണിയാനുള്ള തീരുമാനം കൈക്കൊണ്ട സി പി എം നേതാക്കളെ നിങ്ങള്‍ക്ക് നല്ല നമസ്‌കാരം.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ ഇഡി കണ്ടെത്തിയ വിവരങ്ങള്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്. നമ്മുടെ പൊലീസിനെയും പാര്‍ട്ടി കോടതിയേയും വച്ച് അന്വേഷിച്ചാല്‍ ഈ കൊടും കൊള്ളയുടെ അന്തരാളത്തിലേക്ക് ആര്‍ക്കും കയറാനാവില്ലെന്ന് വിശ്വസിച്ചിരുന്ന സി പി എമ്മിന് തെറ്റിയത് ഇ ഡിയുടെ വരവായിരുന്നല്ലോ. […]
Read more

പാലക്കാട് തൃശൂര്‍ നാഷണല്‍ ഹൈവേയില്‍ പന്നിയങ്കര ടോള്‍ പ്ലാസ വീണ്ടും സംഘര്‍ഷഭരിതം

കാലങ്ങളായി നിരന്തര സമരം നടക്കുന്ന പന്നിയങ്കരയില്‍ കാലാകാലങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയും അന്നത്തെ ആലത്തൂര്‍ എംപി രമ്യ ഹരിദാസും തരൂര്‍ എംഎല്‍എ പി പി സുമോദും കളക്ടറുടെ ചേംബറില്‍ വെച്ച് വടക്കഞ്ചേരി ജനകീയവേദി നേതാക്കളായ ബോബന്‍ ജോര്‍ജ്ജ്, സുരേഷ് വേലായുധന്‍, ജീജോ അറയ്ക്കല്‍, പന്തലാംപാടം ജനകീയ കൂട്ടായ്മയുടെ ജോസ് മാസ്റ്റര്‍ ഉള്‍പ്പടെയുള്ള സമരനേതാക്കളും KMC യുടെയും ടോള്‍ കമ്പനിയായ തൃശൂര്‍ എക്‌സ്പ്രസ് വേയുടെയും NHAI യുടെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രദേശവാസികളായ ആറ് പഞ്ചായത്തുകളിലെ […]
Read more

അടിച്ചു കേറി വരുന്നുണ്ട് സുരേഷ് ഗോപി

ആ മഹാമനസ്‌കനെ, ആ വിശാല ഹൃദയനെ, ആ സ്‌നേഹ സമ്പന്നനെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു സുഹുര്‍ത്തുക്കളേ…എന്താ കറക്ടല്ലേ… വേണമെങ്കില്‍ ഒന്നു തിരുത്താം, മഹാമനസ്‌കതകൊണ്ട്, ഹൃദയവിശാലത കാണിച്ച്, സ്‌നേഹം വാരി വിതറി ജനങ്ങളെ കയ്യിലെടുത്തുകഴിഞ്ഞു സുരേഷ് ഗോപി. അതേ..അടിച്ച് കേറി വരുകയാണ് നമ്മടെ പുത്യ കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം എവിടൊക്കെ പോകണം എന്തൊക്കെ ചെയ്യണമെന്നറിയാതെ പാഞ്ഞ് നടക്കുകയാണ് സുരേഷ് ഗോപി.കണ്ണൂര്‍ പയ്യാമ്പലത്ത് പോകുന്നു, പറശ്ശിനിക്കടവ് പോകുന്നു, കേരളത്തിലെ ആദ്യത്തെ ധീര ബലിദാനി സ്വ:വാടിക്കല്‍ രാമകൃഷ്ണന്റെ തലശ്ശേരിയിലെ […]
Read more

തൃശ്ശൂര്‍:ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് സുരേഷ് ഗോപി

ദേവാലയത്തില്‍ ഭക്തിഗാനം ആലപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.പാര്‍ട്ടി പ്രവര്‍ത്തകരുടെയും, പള്ളിയിലെ മുഴുവന്‍ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്.’നന്ദിയാല്‍ പാടുന്നു ദൈവമേ’ എന്ന ഭക്തിഗാനം ആലപിച്ച ശേഷം കുരിശ് വരച്ച് പ്രാര്‍ത്ഥിച്ചു.കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ലൂര്‍ദ് പള്ളിയിലെ മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു.മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേരത്തെ നേര്‍ച്ചയുടെ ഭാഗമായാണ് മുന്‍പ് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്.കിരീടം സമര്‍പ്പിച്ച് സുരേഷ് […]
Read more

തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

തൃശൂര്‍:തൃശൂരില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം.ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്.ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix