തൃശ്ശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
തിരുവനന്തപുരം: തൃശ്ശൂർ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി ഡിജിപിക്ക് കൈമാറി. എട്ട് മാസമായിട്ടും റിപ്പോർട്ട് കൈമാറിയില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. സർക്കാർ അനുമതിക്കായി റിപ്പോർട്ട് നാളെ ഡിജിപി കൈമാറും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവമ്പാടി ദേവസ്വത്തിലെ ഭാരവാഹികൾ ഉൾപ്പെടെ എട്ട് പേരാണ് കേസിലെ പ്രതികൾ. സർക്കാർ അനുമതി ആവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് […]
Read more