തിരുപ്പതി ക്ഷേത്രജീവനക്കാരന്‍ ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു; ജോലിയില്‍നിന്ന് പുറത്താക്കി ദേവസ്വം
ഹൈദരബാദ്: ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുത്തെന്ന കാരണത്താല്‍ തിരുപ്പതി ക്ഷേത്രത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസറെ പുറത്താക്കി. എ രാജശേഖര ബാബു എന്ന ജീവനക്കാരനെയാണ് തിരുപ്പതി ദേവസ്വം പുറത്താക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതിയില്‍ ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നുവെന്ന് കാണിച്ചാണ് തീരുമാനം. തിരുപ്പതിയിലെ പുട്ടൂര്‍ സ്വദേശിയാണ് എ രാജശേഖര ബാബു. ഹൈന്ദവാചാര പ്രകാരം മുന്നോട്ടു പോകുന്ന ട്രസ്റ്റിന്റെ ചട്ടങ്ങള്‍ക്ക് ഇത് വിരുദ്ധമായതിനാലാണ് രാജശേഖറിനെതിരെ നടപടിയെടുത്തത്. തിരുപ്പതി ദേവസ്വം ജീവനക്കാര്‍ക്കായുള്ള സര്‍വീസ് നിയമങ്ങളില്‍ ഹിന്ദുമതം […]
Read more