വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യയിലെത്തി; മോദിയുമായി നിർണായക ചർച്ചകൾ നടത്തും
ന്യൂഡൽഹി: വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യ സന്ദർശനത്തിനെത്തി. പ്രസിഡന്റായ ശേഷം അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടോ ലാം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക-ആഗോള വിഷയങ്ങൾ എന്നിവ ചർച്ചയുടെ മുഖ്യവിഷയങ്ങളായിരിക്കും. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിരവധി ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇന്ന് വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെയും അദ്ദേഹം സന്ദർശിക്കും. കൂടാതെ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് […]
Read more