സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ
കോട്ടയം: സഞ്ചാരികളെക്കൊണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ നിറഞ്ഞു. കേരളത്തിലെ പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല അരുവി എന്നിവിടങ്ങളിലൊക്കെ സഞ്ചാരികളുടെ ഒഴുക്കു ഇപ്പോഴും തുടരുന്നു. പല ദിവസവും സഞ്ചാരികൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തത് മലയോരമേഖലകളിലെ പ്രധാന പ്രശ്നമാണ്. മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറവരെയുള്ള റോഡ് പൂർത്തിയായത് സഞ്ചാരികളെ കൂടുതൽ ആകർഷിച്ചു. ഇലവീഴാപൂഞ്ചിറയിൽ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമാണ്. ഓരോ അവധിദിവസങ്ങളിലും ആയിരക്കണക്കിനാളുകളാണ് ഇവിടം കാണാനെത്തുന്നത്. ഈ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഇതു വഴിയുള്ള […]
Read more

