Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: trafficblock

കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തിയ ശേഷം ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. കളമശ്ശേരി– തേവര റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയത്. ക്ലീനറുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ ബസ് ഉപേക്ഷിച്ച് പോയതെന്നാണ് വിവരം. ബസ് റോഡിൽ നിർത്തിയതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗത കുരുക്ക്; വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു

ചാലക്കുടി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പണി നടക്കുന്ന സ്ഥലങ്ങളിലെ ഗതാഗത കുരിക്കിന് നേരിയ ആശ്വാസം. വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടാണ് ഗതാഗത നിയന്ത്രണം നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടി കുഴിയില്‍പെട്ട് തടിലോറി മറിഞ്ഞതാണ് 16 മണിക്കൂറിലധികമായി നീളുന്ന വലിയ ഗതാഗതക്കുരുക്കിന് കാരണമായത്. അതേസമയം ഗതാഗത കുരുക്ക് പരിഹരിക്കാന്‍ വേണ്ട ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പി പിസി ബിജുകുമാര്‍ പറഞ്ഞു. അപ്രതീക്ഷിതമായി തടി ലോറി അപകടത്തില്‍പ്പെട്ടതാണ് ഗതാഗതകുരുക്ക് ഇത്രയും രൂക്ഷമാകാന്‍ കാരണം. കൂടാതെ പ്രതീക്ഷിച്ചതിലും കൂടുതല്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix