ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സ്പെഷ്യൽ ട്രെയിൻ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് പ്രത്യേക സർവീസുകൾ. ഗാന്ധിജയന്തിയും ശനി, ഞായർ ദിവസങ്ങളിലെ അധിക യാത്രാത്തിരക്കും കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. എസ്.എം.വി.ബി–തിരുവനന്തപുരം എക്സ്പ്രസ് (06585) നാളെ വൈകിട്ട് 4.50ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. എസ്.എം.വി.ബി–കണ്ണൂർ സ്പെഷ്യൽ (06595) നാളെ രാത്രി 9.45നാണ് സർവീസ് നടത്തുക. തിരുവനന്തപുരം–ബെംഗളൂരു മടക്കയാത്ര ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടും. പാലക്കാട്, കോട്ടയം വഴിയാണ് സർവീസ്. കണ്ണൂർ–ബെംഗളൂരു സ്പെഷ്യൽ ട്രെയിനിന്റെ മടക്കയാത്ര വെള്ളിയാഴ്ച […]
Read more