Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: transgender

സർക്കാർ ജോലിയിൽ ട്രാൻസ്‌ജെൻഡർ സംവരണം പരിഗണനയിൽ; വിശദീകരണം തേടി മന്ത്രിസഭ

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർജോലികളിൽ സംവരണത്തിന് ശുപാർശ. അർഹരായവർക്ക് ഒരുശതമാനം സംവരണംചെയ്യാനാണ് സാമൂഹികനീതിവകുപ്പിന്റെ ശുപാർശ. മന്ത്രിസഭായോഗത്തിൽ ശുപാർശ ചർച്ചയ്ക്കുവന്നെങ്കിലും സംവരണവ്യവസ്ഥ തയ്യാറാക്കുന്നതിൽ മന്ത്രിസഭ വിശദറിപ്പോർട്ട് തേടി. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സംവരണത്തിനു പകരം, അധികമായി രണ്ടുസീറ്റുകൾ ടി.ജി. വിഭാഗക്കാർക്ക് അനുവദിക്കാനായിരുന്നു സർക്കാർതീരുമാനം. ഇതു നടപ്പായിട്ട് രണ്ടുവർഷമായി. ഈയിടെ, പി.എസ്.സി. റാങ്കിലുള്ള മൂന്നു ടി.ജി. വ്യക്തികൾക്ക് തൊഴിൽനൽകാൻ സാമൂഹികനീതിവകുപ്പ് അധികതസ്തിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന്‌ ഇങ്ങനെ നിയമിക്കുന്നതിൽ പ്രായോഗികപ്രശ്നങ്ങൾ ഉയർന്നുവന്നു. തുടർന്നാണ്, വിശദമായ റിപ്പോർട്ടിനുശേഷം […]
Read more

വനിതാസംവരണ സീറ്റില്‍ ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതില്‍ ആശയകുഴപ്പം

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്ന ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ഥി അമേയ പ്രസാദ് മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം. വനിതാ സംവരണ സീറ്റിലാണ് അമേയയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡന്റര്‍ സ്ഥാനാര്‍ത്ഥിക്ക് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഏതെങ്കിലും ജനറല്‍ സീറ്റിലാണു മത്സരിക്കാന്‍ കഴിയുകയെന്നുമാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ താന്‍ ട്രാന്‍സ് വുമന്‍ ആയതിനാല്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് അമേയയുടെ അവകാശവാദം. നിയമപ്രശ്‌നം മുന്‍കൂട്ടി കണ്ട് ഡമ്മി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രധാനപ്പെട്ട ഒരു വനിതാ നേതാവിന്റെ […]
Read more

ജനന സർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ അല്ല, പകരം ‘മാതാപിതാക്കൾ: ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധിയുമായി ഹെെക്കോടതി. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായ വിധിയുണ്ടായത്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
Read more

ട്രാൻസ്ജെൻഡറിനെ ആക്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി ആർ ബിന്ദു

കൊച്ചി: പാലാരിവട്ടത്ത് ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആക്ട് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ് മനുഷ്യരെ എന്തും ചെയ്യാമെന്ന് ആരും ധരിക്കേണ്ടായെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാനും അടിയന്തിര റിപ്പോര്‍ട്ട് നല്‍കുവാനും സാമൂഹ്യനീതി വകുപ്പു ഡയറക്ടര്‍ക്കും, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മന്ത്രി അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാക്കനാട് താമസിക്കുന്ന ഏയ്ഞ്ചല്‍ എന്ന യുവതിക്കാണ് കഴിഞ്ഞ […]
Read more

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ നടുറോഡില്‍ വെച്ച് മര്‍ദിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികള്‍ പിടിയില്‍. മാലിന്യ ടാങ്കറുകളിലെ ഡ്രൈവര്‍മാരായ ഫാസില്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടുറോഡില്‍ വെച്ച് കമ്പിവടികൊണ്ടായിരുന്നു ഇരുവരും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ക്രൂരമായി ആക്രമിച്ചത്.സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read more

യു.എസില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിൽ ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫിനിക്‌സില്‍ നടന്ന ചടങ്ങില്‍ യുവാക്കളെ അഭിസംബോധന ചെയത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റ വിവാ​ദ പരാമർശം. ആണും പെണ്ണും എന്ന രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഇനി യു.എസില്‍ ഉണ്ടാവുകയുള്ളുവെന്നും ബൈനറി ജൻഡർ പോളിസി അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറുകളെ സൈന്യം, സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പുറത്താക്കാനുള്ള ഉത്തരവുകളില്‍ ഒപ്പിടും, സ്ത്രീകളുടെ കായിക ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കും. കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer