Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: usa

യുക്രെയ്നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഉയര്‍ത്തിയ ആവശ്യം. അല്ലാത്തപക്ഷം ഇറക്കുമതി തീരുവയില്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗണ്ടിലൂടെയായിരുന്നു ട്രംപ് പുടിന് മുന്നറിയിപ്പ് നല്‍കിയത്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കും തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധം തുടരുകയാണെങ്കില്‍ റഷ്യയുടെ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഉയര്‍ന്ന താരിഫുകളും […]
Read more

യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ

വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. രേഖകളില്ലാത്ത 18,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക മുന്‍പ് അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം ഒഴിവാക്കാനുമാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അമേരിക്കയിലെ കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും. 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന […]
Read more

വിവാദ സല്യൂട്ട്: ട്രംപിൻ്റെ ടീമിൻ്റെ ഭാഗമായി മസ്ക്

വാഷിംഗ്ടണ്‍: ട്രംപിന്റെ റാലിയില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് കാണിച്ച ആംഗ്യത്തെച്ചൊല്ലി വിവാദം. ഹിറ്റ്‌ലറിന്റെ കാലത്തുണ്ടായിരുന്ന നാസി സല്യൂട്ടിനോട് സാമ്യമുള്ള ആംഗ്യത്തിന്റെ പേരിലാണ് വിവാദത്തിന് തിരികൊളുത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി ട്രംപ് നടത്തിയ റാലിയിലായിരുന്നു മസ്‌കിന്റെ വിവാദ നാസി സല്യൂട്ട്. ട്രംപിന്റെ വിജയം സാധാരണ വിജയമല്ലെന്നും, ഈ വിജയം ഉണ്ടാക്കിത്തന്നതിന് ജനങ്ങള്‍ക്ക് നന്ദിയെന്നും മസ്‌ക് പറഞ്ഞു. പ്രസംഗത്തിലുടനീളം അമിത സന്തോഷവാനായാണ് മസ്‌ക് ഉണ്ടായിരുന്നത്. വലിയ വിമര്‍ശനമാണ് മസ്‌കിന്റെ ഈ നാസി സല്യൂട്ടിനെതിരെ ഉയര്‍ന്നത്. എന്നാല്‍ ട്രംപ് അനുകൂലികളും മറ്റും മസ്‌കിനെ […]
Read more

പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍’; ട്രംപിന് ആശംസകളുമായി നരേന്ദ്രമോദി

അമേരിക്കയുടെ 47-ാം പ്രസിഡൻ്റായി സ്ഥാനാരോഹണം നടത്തിയ ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രയപ്പെട്ട സുഹൃത്തെന്ന് വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ എക്‌സിൽ കുറിച്ചത്. ഇരു രാജ്യങ്ങളുടെയും മികച്ച ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ കുറിച്ചു. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ […]
Read more

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ ചുമതലയേൽക്കും. തു​റ​ന്ന വേദിയിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടത്താൻ ഇരുന്നതെങ്കിലും അതിശൈത്യത്തെ തുടർന്ന് ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി.40 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് തു​റ​ന്ന ​വേ​ദി​യി​ല്‍ ​നി​ന്നു മാ​റ്റു​ന്ന​ത്. ഇ​ന്ത്യ​യി​ൽ നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​ർ ച​ട​ങ്ങി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും. കൂടാതെ ച​ട​ങ്ങി​ലേ​ക്ക് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിങ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ എ​ത്തി​യേ​ക്കും.ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ​ത്. […]
Read more

ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി

കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് സൗഹ്യദ സംഭാഷണം നടത്തി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. റഷ്യക്ക് എതിരെ പോരാടാന്‍ പിന്തുണ നല്‍കിയതിനാണ് സെലെന്‍സ്‌കി നന്ദി അറിയിച്ചത്. ഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. റഷ്യയുടെ ഡ്രോണ്‍ ആക്രമണം, മിസൈല്‍ ആക്രമണം എന്നിവയില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി യുക്രെയ്‌ന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച ചെയ്തു. കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീ അപകടത്തില്‍ സെലെന്‍സ്‌കി അനുശോചനവും അറിയിച്ചു. അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ അമേരിക്കയുടെ പങ്ക് […]
Read more

പച്ചപ്പ് നിറഞ്ഞ മാലിബു ചുവന്ന നിറത്തില്‍: സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്

കാട്ടുതീ നാശം വിതച്ച യുഎസിലെ മാലിബുവിന്റെ നിലവിലെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. സാറ്റ്ലൈറ്റ് ചിത്രത്തില്‍ തീപടര്‍ന്ന പ്രദേശങ്ങളെ ചുവന്ന നിറത്തിലാണ് കാണുന്നത്. പച്ചപ്പ് നിറഞ്ഞ പ്രദേശമെല്ലാം കത്തിച്ചാമ്പലായതും നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയതും കാണാം. പലയിടത്തും പച്ചപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. വീടുകളും ബീച്ച് ഹൗസുകളും ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ ചിത്രത്തില്‍ കത്തിയമര്‍ന്ന ഏതാനും കെട്ടിടങ്ങള്‍ മാത്രമാണുള്ളത്. പ്രശസ്ത ടൂറിസ്റ്റ് പ്രദേശമായ മാലിബു നിരവധി ബീച്ചുകളാലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ബീച്ച് ഹൗസുകളാലും സമ്പന്നമായ ഒരു പ്രദേശമാണ്. ഇതെല്ലാം കത്തിച്ചമ്പലായിരിക്കുകയാണ്. […]
Read more

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വെടിയേറ്റു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെ ആക്രമണം. പെൻസിൽവാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയുതിർക്കാൻ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയിൽ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിർത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയിൽ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാൾക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ […]
Read more
1 … 9 10 11

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix