Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: usa

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളുമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ട്രംപ് ഭരണക്കൂടത്തെ പ്രകോപിപ്പിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.
Read more

ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ പകരചുങ്കത്തില്‍ നിന്ന് ഒഴിവാക്കി അമേരിക്ക

വാഷിംഗ്ടണ്‍ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളെ ‘പരസ്പര’ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍. സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, വിവിധ ഇലക്ട്രോണിക് പാര്‍ട്സുകള്‍ എന്നിവ ഒഴിവാക്കിയ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ചില കമ്പനികളെ താരിഫില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഫ്‌ലാറ്റ്-പാനല്‍ മോണിറ്ററുകള്‍, ചില ചിപ്പുകള്‍ എന്നിവ പോലുള്ള ഇനങ്ങള്‍ ഇളവിന് യോഗ്യമാകും. ഇതോടെ സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പോലുള്ള […]
Read more

ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 104 ശതമാനമാക്കി ഉയർത്തി അമേരിക്ക

വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെയാണ് നടപടി. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരും. ചൈന പ്രതികാരത്തോടെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചതെന്നും ചൈന അതില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ട്രംപ് ദയ കാണിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് ഇപ്പോള്‍ ട്രംപ് ചുമത്തിയത്.
Read more

യു.എസിലെ വിദേശ വിദ്യാര്‍ഥികള്‍ക്കെതിരെ ഭരണകൂടം;ട്രാഫിക് നിയമം ലംഘിച്ചതിനും നാടുകടത്തല്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിദ്യാര്‍ത്ഥികളുടെ വീസ ചെറിയകാരണങ്ങള്‍ ചൂണ്ടിക്കാട്ടി റദ്ദാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചെറിയ ട്രാഫിക് നിയമ ലംഘനങ്ങള്‍, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍, അതിനോടുള്ള പ്രതികരണം തുടങ്ങി നിസാരമായ കാരണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന എഫ്-1 വിസ യു.എസ് അധികൃതര്‍ റദ്ദാക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പലസ്തീന്‍ അനുകൂല സമരത്തില്‍ പങ്കെടുത്തതിന്റെയോ അനുകൂലിച്ചതിന്റെയോ പേരില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യു.എസില്‍ പഠിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും ശിക്ഷയായി നാടുകടത്തല്‍ നടപടി സ്വീകരിക്കുന്നത്. […]
Read more

ചൈനയ്ക്ക് 50% താരിഫ്: ഭീഷണി മുഴക്കി ട്രംപ്

വാഷിംങ്ടന്‍ : ചൈനയ്ക്കെതിരായ അധിക താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച യുഎസ് താരിഫുകള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. ഏപ്രില്‍ 8-നകം ചൈന പ്രഖ്യാപിച്ച യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫുകള്‍ അമേരിക്ക ചുമത്തും, ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. കൂടാതെ യുഎസുമായി ചൈനീസ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ച കൂടിക്കാഴ്ച അടക്കം എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെക്കുമെന്നും […]
Read more

ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധനവിൽ തകർന്ന് ഏഷ്യൻ വിപണികൾ. യുഎസിന് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾ ബുധാനാഴ്ചയാണ് ട്രംപ് പ്രതികാരചുങ്കം ചുമത്തിയത്. തീരുവ പ്രഖ്യാപനത്തിൽ തായ്, ജപ്പാൻ സൂചികകളിലും ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീരുവ പ്രഖ്യാപനത്തിൽ അമേരിക്കയ്ക്കും തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ട്രംപിന്‍റെ സാമ്പത്തിക നയങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധമുയരുകയാണ്. കൂട്ട പിരിച്ചുവിടലും തീരുവ യുദ്ധവും അടക്കമുള്ള നയങ്ങൾ അമേരിക്കയെ തകർക്കുമെന്ന് സമരക്കാർ പറയുന്നു. ട്രംപ് ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണെന്നാണ് […]
Read more

US-ല്‍ അഞ്ചാംപനി പടരുന്നു, 21 സ്റ്റേറ്റുകളിലായി 607 രോഗികള്‍

വാഷിങ്ടന്‍: യുഎസ്സില്‍ അഞ്ചാംപനി (മീസില്‍സ്) പടര്‍ന്നുപിടിക്കുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (CDC) കണക്കനുസരിച്ച് 21 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക് നഗരത്തിലുമായി 607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 2024-ല്‍ യുഎസ്സിലെ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു. ആകെ രോഗികളില്‍ 196 പേരും അഞ്ച് വയസിന് താഴെ പ്രായമുള്ളവരാണ്. അഞ്ച് വയസിനും 19വയസിനും ഇടയില്‍ പ്രായമുള്ള രോഗികളുടെ എണ്ണം 240 ആണ്. 20 വയസിനുമേല്‍ പ്രായമുള്ള 159 രോഗികളും പ്രായം ലഭ്യമല്ലാത്ത 12 […]
Read more

ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം കനക്കുന്നു; 5 ലക്ഷത്തോളം പേര്‍ പങ്കെടുത്തു

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങള്‍ക്കെതിരെ യുഎസിന്റെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധം. വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്‌ലോറിഡ, കൊളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ യുഎസിന്റെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. രാജ്യത്താകമാനം 1,200 കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. 5 ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുത്തെന്നാണ് കണക്ക്. ശതകോടീശ്വരന്‍മാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി ‘ഹാന്‍ഡ്‌സ് ഓഫ്’ എന്നു പേരിട്ട പ്രതിഷേധത്തിന്റെ […]
Read more

അനധികൃത കുടിയേറ്റം: ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ തിരിച്ചയച്ച് യുഎസ്

ന്യൂഡല്‍ഹി: രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതല്‍ ഇന്നുവരെ ആകെ 682 ഇന്ത്യക്കാരെ യുഎസില്‍നിന്നു നാടുകടത്തിയതായി കേന്ദ്രസര്‍ക്കാര്‍. ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. നാടുകടത്തിയവരില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി രാജ്യത്തേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍ പിടിയിലായവരാണ്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൃത്യമായ രേഖകളില്ലാത്തതിനാല്‍ യുഎസില്‍നിന്നു നാടുകടത്തലോ മറ്റു നിയമനടപടികളോ നേരിടുന്ന പൗരന്മാരെ പിന്തുണയ്ക്കുന്നതിന് ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം ലോക്സഭയെ അറിയിച്ചു. ഇന്ത്യന്‍ പൗരരാണെന്നു സ്ഥിരീകരിച്ചശേഷം മാത്രമേ ആളുകളെ ഇന്ത്യയിലേക്ക് […]
Read more

അമേരിക്കയുടെ പകരച്ചുങ്കം; രണ്ടാം ദിനവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ രണ്ടാം ദിനവും അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വന്‍ ഇടിവ്. ഡൗ ജോണ്‍സ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു ശതമാനത്തിനുമേല്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് നാസ്ഡാക്ക് നേരിട്ടത്. അമേരിക്കയുടെ തീരുവകള്‍ക്കെതിരെ ചൈനയും കാനഡയും തിരിച്ചടിച്ചതോടെയാണ് ഓഹരി വിപണിയില്‍ പ്രതിസന്ധി രൂക്ഷമായത്.അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയില്‍ നിന്നും ഇറക്കുമതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix