Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: usa

ഹാര്‍വാര്‍ഡ്-ട്രംപ് തര്‍ക്കത്തില്‍ പെടുന്നവരില്‍ മാര്‍ക്ക് കാര്‍ണിയുടെ മകളും?

ന്യൂയോര്‍ക്ക് : ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശന യോഗ്യത റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പല പ്രമുഖരെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ മകള്‍ ക്ലിയോ കാര്‍ണിയും ബെല്‍ജിയം രാജകുമാരി എലിസബത്തും ഈ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട പ്രമുഖരില്‍പ്പെടുന്നു. ഹാര്‍വാര്‍ഡില്‍ റിസോഴ്സ് എഫിഷ്യന്‍സി പ്രോഗ്രാമില്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയ ക്ലിയോ കാര്‍ണിയും കെന്നെഡി സ്‌കൂളില്‍ പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ഒന്നാം വര്‍ഷ പഠനം കഴിഞ്ഞ എലിസബത്തും മറ്റു വിദ്യാര്‍ത്ഥികളെപ്പോലെത്തന്നെ, രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ […]
Read more

വെടിനിര്‍ത്തല്‍: റഷ്യ യുക്രൈയ്ന്‍ ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈയ്നും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോണില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ചര്‍ച്ചയെന്നും ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് വ്യക്തമാക്കിവിഷയത്തില്‍ പുടിനുമായി ഈ വര്‍ഷം മൂന്നാമത്തെ ഫോണ്‍സംഭാഷണമാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈയ്‌നുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കു […]
Read more

ഇറാനുമായി ആണവ കരാറിന്റെ അടുത്തെത്തി: ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : ഇറാനുമായി ആണവ കരാറിന് അടുത്തെത്തിയാതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദീര്‍ഘകാല സമാധാനത്തിനായുള്ള വ്യവസ്ഥകള്‍ തെഹ്റാന്‍ ഏകദേശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ തങ്ങള്‍ ഒരു ആണവപൊടിയും ഉണ്ടാക്കാതെ തന്നെ കരാറിലേക്ക് അടുക്കുകയാണെന്നും ഗള്‍ഫ് പര്യടനത്തിനിടെയാണ് ട്രംപ് വെളിപ്പെടുത്തി. ഒമാനില്‍ അടുത്തിടെ നാലാമത്തെ റൗണ്ട് ചര്‍ച്ചകള്‍ നടന്നതോടെ സംഭാഷണങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി അലി ഖാംനഇയുടെ […]
Read more

ഇന്ത്യന്‍ മാമ്പഴം തടഞ്ഞ് അമേരിക്ക; നഷ്ടം കോടികള്‍

മുംബൈ : ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ 15 ഷിപ്‌മെന്റുകളാണ് തടഞ്ഞത്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, അറ്റ്‌ലാന്റ എയര്‍പോര്‍ട്ടുകളിലാണ് മാമ്പഴങ്ങള്‍ തടഞ്ഞത്. ഈ മാമ്പഴങ്ങള്‍ നശിപ്പിക്കാനോ തിരികെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനോ ആണ് നിര്‍ദ്ദേശം. ചരക്കുകൂലിയടക്കം നല്‍കി ഇന്ത്യയിലേക്ക് ഇവ തിരികെ കൊണ്ടുപോകുന്നത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനാല്‍ മാമ്പഴങ്ങള്‍ നശിപ്പിക്കാനാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തവര്‍ […]
Read more

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍

ന്യൂയോര്‍ക്ക്: മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. കാന്‍സര്‍ എല്ലുകളിലേക്കു വ്യാപിച്ചതായും പ്രസ്താവനയില്‍ പറയുന്നു. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്. തുടര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട കാന്‍സറാണ് ജോ ബൈഡന് സ്ഥിരീകരിച്ചിരിക്കുന്നത്. കാന്‍സര്‍ രോഗം ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. […]
Read more

ന്യൂയോര്‍ക്ക് ബ്രൂക്ലിന്‍ പാലത്തില്‍ കപ്പല്‍ ഇടിച്ചു കയറി അപകടം; 2 മരണം

ന്യൂയോര്‍ക്ക്: നഗരത്തിലെ ബ്രൂക്ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേനയുടെ പരിശീലന കപ്പല്‍ ഇടിച്ചുകയറി അപകടം. 2 മരണം റിപ്പോര്‍ട്ട് ചെയ്തു. 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് 277 പേരാണ് കപ്പലിലുണ്ടായിരുന്നത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലെ എല്ലാ ജീവനക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ന്യൂയോര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചപ്പോള്‍ ‘കുവാട്ടെമോക്’ എന്ന കപ്പലിന്റെ ഉയരമുള്ള കൊടിമരങ്ങള്‍ ഒടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ മെക്‌സിക്കന്‍ അധികൃതര്‍ അന്വേഷണം […]
Read more

ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം രൂക്ഷം; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

ഗാസ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനം അവസാനിച്ചതോടെ ഗാസയില്‍ ഇസ്രയേലിന്റെ രാപകല്‍ ആക്രമണം. ഇന്നലെ മാത്രം നൂറിലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ദെയ്ര്‍ അല്‍ബലയിലും ഖാന്‍ യൂനിസിലുമാണ് കൂടുതല്‍ മരണം. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതിന് ശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ മൂവായിരത്തോളം പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 8173 പേര്‍ക്കു പരുക്കേറ്റു. 2023 ഒക്ടോബറില്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ 53,000 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ജബാലിയയില്‍നിന്ന് ഒഴിയാന്‍ പലസ്തീന്‍കാരോട് ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ, ഇസ്രയേല്‍ […]
Read more

ട്രംപിന്റെ സമീപനത്തോടു വിയോജിപ്പ്; കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കണമെന്ന് മാർപാപ്പ

വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ലിയോ പതിന്നാലാമൻ മാർപാപ്പ. കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കണമെന്ന് മാർപാപ്പ പറഞ്ഞു. യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നാടുകടത്തുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ വാക്കുകൾ. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്. മെച്ചപ്പെട്ട ജീവിതസാഹചര്യം അന്വേഷിച്ച് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെതന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉണ്ടായതാണെന്നും തന്റെ കഥതന്നെ അത്തരമൊരു പൗരന്റേതാനിന്നും കുടിയേറ്റക്കാരുടെ […]
Read more

യുക്രൈന്‍ യുദ്ധം: നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പുടിന്‍ പിന്മാറി

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തില്‍ നേരിട്ടുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പിന്മാറി.റഷ്യയുടെ നടപടിക്ക് പിന്നാലെ സമാധാനചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ഡോണള്‍ഡ് ട്രംപും വിശദമാക്കി. ട്രംപ് റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വോളഡിമിര്‍ സെലന്‍സ്‌കി തുര്‍ക്കിയിലേക്ക് യാത്ര തിരിച്ചു. ചര്‍ച്ചകളില്‍ പുടിന് പകരമായി റഷ്യന്‍ പ്രതിനിധിയായി വ്‌ലാഡിമിര്‍ മെഡന്‍സ്‌കി പങ്കെടുക്കുമെന്ന സ്ഥിരീകരണവും റഷ്യന്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. തീവ്ര കണ്‍സര്‍വേറ്റീവ് വിഭാഗത്തില്‍ നിന്നുള്ള റഷ്യന്‍ സാംസ്‌കാരിക മന്ത്രിയായ വ്‌ലാദിമിര്‍ മെഡിന്‍സ്‌കിക്കൊപ്പം […]
Read more

അമേരിക്കയില്‍ മരുന്നുകളുടെ വില കുറയും ; ഉത്തരവില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍: അമേരിക്കയില്‍ മരുന്നുകളുടെ വില കുറക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ വിലയ്ക്ക് തുല്യമായി മരുന്നുകളുടെ വില കുറയ്ക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രംപിന്റെ ഈ നീക്കം ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും മരുന്നു വില കൂടുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രതിസന്ധി വളര്‍ത്തുന്നതിനും ഇടയാക്കുമെന്നാണ് സൂചന. മരുന്നുകളുടെ ആഗോള വിലയെ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ വിലയില്‍ അമേരിക്കയിലേക്ക് ഇറക്കുമതി അനുവദിക്കുന്നതാണ് ട്രംപിന്റെ പുതിയ ഉത്തരവ്. ഇതോടെ ഇന്ത്യ പോലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix