Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: usa

മധുവിധു ആഘോഷത്തിനിടെ യുവാവ് മിന്നലേറ്റ് മരിച്ചു

ഫ്‌ലോറിഡ: മധുവിധു ആഘോഷത്തിന് ബീച്ചിലെത്തിയ യുവാവിന് മിന്നലേറ്റ് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ന്യൂ സ്മിര്‍നാ ബീച്ചില്‍ വച്ചാണ് യുവാവിന് മിന്നലേറ്റത്. കൊളറാഡോ സ്വദേശി ജേക്ക് റോസെന്‍ക്രാന്‍സ(29 )എന്ന യുവാവും ഭാര്യയുമാണ് ഹണിമൂണ്‍ ആഘോഷത്തിനായി ഫ്‌ലോറിഡയിലെത്തിയത്. മിന്നലേറ്റ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രകൃതിക്ഷോഭം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശമുണ്ടായിരുന്നതിനാല്‍ നിരവധി പേര്‍ ബീച്ചിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.
Read more

വ്യോമ താവളത്തിലെ ഇറാന്‍ ആക്രമണം ;കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം: ഖത്തറിലെ യുഎസ് സൈനികതാവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മസ്‌കത്ത്, ഷാര്‍ജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും , ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയര്‍ലൈന്‍സിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇന്‍ഡിഗോയുടെ ഷാര്‍ജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനങ്ങളുടെ തല്‍സ്ഥിതി മനസ്സിലാക്കാന്‍ […]
Read more

തിരിച്ചടിച്ച് ഇറാന്‍; ഇസ്രയേലില്‍ പലയിടത്തും ആക്രമണം

ടെല്‍ അവീവ്: യുഎസിന്റെ നേതൃത്വത്തില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ഇറാന്‍ തിരിച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇസ്രയേലിലേക്ക് ഇറാന്റെ മിസൈലുകള്‍ തൊടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. അതേസമയം മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ നടത്തിവരികയാണ്. ഇനിയൊരു നിര്‍ദേശം വരുന്നതു വരെ പൊതുജനത്തോട് ഷെല്‍ട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറണെമന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.
Read more

‘എന്തൊക്കെ ചെയ്താലും എനിക്ക് നൊബേൽ കിട്ടില്ല, ജനങ്ങൾക്ക് എല്ലാം അറിയാം: ഡോണാൾഡ് ട്രംപ്

വാഷിങ്ടണ്‍: എന്തെല്ലാം ചെയ്താലും തനിക്ക് നൊബേൽ സമ്മാനം കിട്ടില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യ – പാക് സംഘർഷം അവസാനിപ്പിച്ചിട്ടും തന്നെ നൊബേൽ സമ്മാനത്തിന് പരി​ഗണിച്ചില്ല. ജനങ്ങൾക്ക് എല്ലാം അറിയാം. തനിക്ക് അത് മതിയെന്നും ട്രംപ് പറഞ്ഞു. പുരസ്കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നൊബേൽ പുരസ്കാരത്തിന് താൻ അർഹനാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ 2026ലെ നൊബേൽ പുരസ്കാരത്തിന് അദ്ദേഹത്തെ പാകിസ്ഥാൻ നോമിനേറ്റ് ചെയ്തിരുന്നു. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള […]
Read more

സമാധാനത്തിനുള്ള നൊബൈല്‍ പുരസ്‌കാരം: ട്രംപിന് ശുപാര്‍ശചെയ്ത് പാകിസ്ഥാന്‍

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് ശിപാര്‍ശ ചെയ്ത് പാകിസ്താന്‍. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ നിര്‍ണായകമായ നയതന്ത്ര ഇടപെടല്‍ നടത്തിയതിനാണിത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘര്‍ഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്നാണ് പാകിസ്താന്‍ വ്യക്തമാക്കുന്നത്. ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാന്‍ കഴിഞ്ഞത് […]
Read more

അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക ഇറാനെതിരെ യുദ്ധത്തിനിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയത്. അമേരിക്ക യുദ്ധത്തിനിറങ്ങിയാൽ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ അമേരിക്കൻ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാൻ പാര്‍ലമെന്‍ററി ദേശീയ സുരക്ഷ കൗണ്‍സിൽ മേധാവി വ്യക്തമാക്കി.
Read more

‘ഇറാനെതിരെ യുദ്ധം വേണ്ട’; ഇസ്രയേലിനും ട്രംപിനുമെതിരെ അമേരിക്കയിൽ വൻ പ്രതിഷേധം

വാഷിംഗ്ടൺ: ഇറാനെതിരെ ഇസ്രയേൽ ആക്രമണം ശക്തമായിരിക്കെ അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനും ഇസ്രയേലിനുമെതിരെ പ്രതിഷേധം ശക്തം. വൈറ്റ് ഹൗസിന് പുറത്തും ന്യൂയോർക്ക് സിറ്റി, മാൻഹാട്ടൻ എന്നിവിടങ്ങളിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ‘ഹാൻഡ്‌സ് ഓഫ് ഇറാൻ’, വംശഹത്യക്ക് പണം നൽകുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു. ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്നും ഇനിയും യുദ്ധങ്ങൾ വേണ്ടെന്നുമുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി.
Read more

പാക്കിസ്ഥാന്‍ സൈനിക മേധാവിയുമായി ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും

വാഷിങ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിങ്ടനില്‍ എത്തിയ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ നടക്കുന്ന ഉച്ചഭക്ഷണത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവിയെ ട്രംപ് ക്ഷണിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപിന് പുറമെ […]
Read more

അഹമ്മദാബാദ് വിമാന ദുരന്തം: അപകടകാരണം ശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന് അമേരിക്ക

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണംശാസ്ത്രീയമായി തെളിയിക്കപ്പെടണമെന്ന് അമേരിക്ക. അന്വേഷണത്തിനായുള്ള അമേരിക്കന്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ ഉദ്യോഗസ്ഥര്‍ ആണ് ഇന്ത്യയിലേക്കെത്തുന്നത്. അഹമ്മദാബാദില്‍ ഉണ്ടായ വിനാശകരമായ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എഫ്എഎ ബോയിംഗ്, എഞ്ചിന്‍ നിര്‍മ്മാതാക്കളായ ജിഇ എയ്‌റോസ്‌പേസ് എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി സ്ഥിരീകരിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്നതിനായി ഇന്ത്യയിലെ ക്രാഷ് സൈറ്റിലേക്ക് കൂടുതല്‍ വിദഗ്ധരെ അയയ്ക്കാന്‍ അമേരിക്ക തയ്യാറാണെന്ന് ഷോണ്‍ ഡഫി പറഞ്ഞു. […]
Read more

‘മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാവും’, മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോർക്ക്: മിഡിൽ ഈസ്റ്റിൽ വലിയ രീതിയിലുള്ള ഏറ്റുമുട്ടലുണ്ടാവുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണത്തിലാണ് ഏറ്റുമുട്ടലിനേക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഉടൻ മേഖലയിൽ വലിയ ഏറ്റുമുട്ടലുണ്ടാവുമെന്നാണ് ട്രംപ് വിശദമാക്കിയത്. ആണവ പദ്ധതികളുടെ തോത് ഉയർത്തുമെന്ന് ടെഹ്റാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. നേരത്തെ ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ കടുത്ത ജാഗ്രതയിലായിരുന്നു അമേരിക്ക. ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix