ഫ്‌ലോറിഡ: മധുവിധു ആഘോഷത്തിന് ബീച്ചിലെത്തിയ യുവാവിന് മിന്നലേറ്റ് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്‌ലോറിഡയിലെ ന്യൂ സ്മിര്‍നാ ബീച്ചില്‍ വച്ചാണ് യുവാവിന് മിന്നലേറ്റത്. കൊളറാഡോ സ്വദേശി ജേക്ക് റോസെന്‍ക്രാന്‍സ(29 )എന്ന യുവാവും ഭാര്യയുമാണ് ഹണിമൂണ്‍ ആഘോഷത്തിനായി ഫ്‌ലോറിഡയിലെത്തിയത്. മിന്നലേറ്റ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രകൃതിക്ഷോഭം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശമുണ്ടായിരുന്നതിനാല്‍ നിരവധി പേര്‍ ബീച്ചിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.




