Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vaccine

ഹജ്ജ് സേവനത്തിനെത്തുന്ന ജീവനക്കാർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി സൗദി

റിയാദ്: ഇത്തവണത്തെ ഹജ്ജ് സീസണിൽ സേവനത്തിനെത്തുന്ന മുഴുവൻ ജീവനക്കാർക്കും മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഹജ്ജ് വേളയിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും ആരോഗ്യപ്രവർത്തകരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് പ്രധാന നിബന്ധനയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽ ബാഖി വ്യക്തമാക്കി. ജോലി ആരംഭിക്കുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. […]
Read more

കാന്‍സറിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ

കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം. റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു. വാക്സിന്‍ 2025 ആദ്യം തന്നെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാന്‍സര്‍ വാക്‌സിന്റെ പേര് ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ […]
Read more

കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം;മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്നാണ് പഠനം പറയുന്നത്. 635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix