Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vande Bharat

വന്ദേഭാരത് ട്രെയിനിലെ ഉച്ചഭക്ഷണത്തിൽ പുഴു; യുവതിക്ക് പണം തിരികെ നൽകി ഐആർസിടിസി

തൃശൂർ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. ഒക്ടോബർ രണ്ടിന് തൃശൂരിൽ നിന്നും യാത്ര തുടങ്ങിയ മംഗളൂരു സ്വദേശിനി സൗമിനിയാണ് പരാതി നൽകിയത്. തൃശൂരിൽ നിന്ന് മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം ട്രെയിനിൽ കയറുന്ന സമയത്താണ് ഇവർക്ക് ചോറിനൊപ്പം നൽകിയ പരിപ്പ് കറിയിൽ പുഴുവിനെ കണ്ടെത്തിയത്. കൂടാതെ മറ്റ് യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിലും സമാന പ്രശ്നം ഉണ്ടായതായി സൗമിനി ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കാറ്ററിംഗ് ജീവനക്കാരോട് ഉടൻ വിവരം അറിയിക്കുകയും ഐആർടിസി […]
Read more

വന്ദേഭാരതിലും തത്സമയ ബുക്കിംഗ്: 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം; കേരളത്തിനും സൗകര്യം

തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളിൽ തത്സമയ റിസർവേഷൻ ആരംഭിച്ച് ദക്ഷിണ റെയിൽവേ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറൻ്റ് റിസർവേഷൻ ലഭ്യമാകും. മുൻപ് ആദ്യ സ്റ്റേഷൻ കഴിഞ്ഞാൽ ഇത് സാധ്യമായിരുന്നില്ല. സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്‌ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, […]
Read more

ചോർന്നൊലിച്ച് ദില്ലി വന്ദേ ഭാരത്; പ്രതികരണവുമായി റെയിൽവെ

ന്യൂഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. വരാണസി – ന്യൂ ദില്ലി വന്ദേഭാരത് ട്രെയിനിലാണ് എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. ദർശിൽ മിശ്ര എന്ന യാത്രക്കാരൻ സംഭവം വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ‘വന്ദേഭാരത് ട്രെയിനിൽ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണമെന്നും’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്സിൽ കുറിച്ചു’. വീഡിയോ വെെറലായതോടെ […]
Read more

ജമ്മുവിനെ കശ്മീരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ഉടൻ ആരംഭിക്കും

ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന എട്ട് കോച്ചുള്ള പ്രത്യേക വന്ദേഭാരത് തീവണ്ടി സജ്ജമായി. ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഉടന്‍ കത്ര-ശ്രീനഗര്‍ ഇടയില്‍ സര്‍വീസ് ആരംഭിക്കും. കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളമുള്ള കത്ര-ബനിഹാല്‍ ട്രാക്കില്‍ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ നിര്‍ണായക ഘട്ടമാണിത്. ഇതിനായുള്ള അന്‍ജി കേബിള്‍ പാലത്തില്‍ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയാക്കുകയും, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചെനാബ് ആര്‍ച്ച് പാലം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. പാളങ്ങളില്‍ മഞ്ഞുവീഴ്ച ഒഴിവാക്കുന്നതിനായി പ്രത്യേക […]
Read more

വഴിയില്‍ കുരുങ്ങി മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത്

ഷൊര്‍ണൂര്‍: കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി. സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട വന്ദേഭാരത് ബാറ്ററി തകരാറിനെ തുടര്‍ന്ന് വഴിയില്‍ പിടിച്ചിടുകയായിരുന്നു. ഒരു മണിക്കൂറോളം വണ്ടി വഴിയില്‍ കിടന്നു. എ സി പ്രവര്‍ത്തിക്കാതെ വന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. സാങ്കേതിക തകരാര്‍ പരിഹരിക്കപ്പെട്ടാലേ യാത്ര തുടരാനാകൂ. അപ്രതീക്ഷിതമായി വന്ദേഭാരത് വഴിയില്‍ കുരുങ്ങിയത് മറ്റ് ട്രെയിന്‍ സര്‍വ്വീസുകളേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വന്ദേഭാരതിന് കടന്നുപോകാനായി വിവിധ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടതോടെ മലബാറിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് താറുമാറായിരിക്കുകയാണ്. രാത്രി 10. 40 ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട […]
Read more

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍ഗോഡ് പെൺകുട്ടി മരിച്ചു

കാസ‍ർ‍കോട് :വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്.ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.
Read more

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍ഗോഡ് പെൺകുട്ടി മരിച്ചു

കാസ‍ർ‍കോട് :വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ട് സ്വദേശി നന്ദനയാണ് (22) മരിച്ചത്.ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് യുവതിയെ ഇടിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer