ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ ക്ഷേമ-മദ്രസാ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും ‘വന്ദേമാതരം’ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. മെയ് 19-ന് മദ്രസാ വിദ്യാഭ്യാസ ഡയറക്ടര്‍ ഒപ്പുവെച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഉത്തരവ് പുറത്തുവന്ന നിമിഷം മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്നും (Immediate effect) സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ മോഡല്‍ മദ്രസകള്‍, അംഗീകൃത ഗവണ്‍മെന്റ് എയ്ഡഡ് മദ്രസകള്‍, അണ്‍-എയ്ഡഡ് മദ്രസകള്‍ എന്നിവയ്ക്കെല്ലാം ഈ നിയമം ഒരേപോലെ ബാധകമായിരിക്കുമെന്നും […]
Read more

