ഒരു വര്‍ഷത്തിന് ശേഷം ആ ചിത്രം ഒടിടിയിലേക്ക്
ഒരു വർഷത്തിന് ശേഷം ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. ബിനോ അഗസ്റ്റിന്‍ തിരക്കഥയെഴുതി സ൦വിധാനം ചെയ്ത ബിഗ് ബെന്‍ എന്ന ചിത്രമാണ് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അനു മോഹനും അതിഥി രവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു തീയറ്ററിലെത്തിയിരുന്നത്. ഒരു വര്‍ഷത്തിനിപ്പുറമാണ് ഒടിടി റിലീസ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഏറെക്കുറെ പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രം പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. […]
Read more

