Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: voting machine

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ വിതരണം പൂര്‍ത്തിയായി

മലപ്പുറം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി. ജില്ലാ കളക്ടറേറ്റ് ലെ ബി 3 ബ്ലോക്കിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ഗോഡൗണിൽ നിന്നാണ് ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കുള്ള യന്ത്രങ്ങളുടെ വിതരണം പൂർത്തിയാക്കിയത്. ജില്ലയിലെ 15 ബ്ലോക്ക് പന്തയത്തുകളിലേക്കും 12 നഗരസഭകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണമാണ് പൂർത്തിയായിട്ടുള്ളത്. തുടർന്ന് അത് പഞ്ചായത്തുകളിൽ ചുമതലയുള്ള റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറും. ആകെ മൊത്തം 5600 കണ്ട്രോൾ യുണിറ്റും 15260 ബാലറ്റ് യുണിറ്റുമാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്.
Read more

മലപ്പുറം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജം

മലപ്പുറം: മലപ്പുറം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം. 5899 കൺട്രോള്‍ യൂണിറ്റുകളും 16172 ബാലറ്റ് യൂണിറ്റുകളുമാണ് ജില്ലയില്‍ വോട്ടെട്ടുപ്പിനായി ഉപയോഗിക്കുക. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ ജില്ലയിലെ വെയർ ഹൗസിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള നടപടികൾ ശനിയാഴ്ച മുതൽ സിവിൽ സ്റ്റേഷനിലെ വെയർ ഹൗസിൽ ആരംഭിക്കും. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം മെഷീനുകള്‍ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix