മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം: ജി സുധാകരൻ
ആലപ്പുഴ: മുഖ്യമന്ത്രിയെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിക്കണമെന്നും കഴിവില്ലാത്ത മന്ത്രിമാരുണ്ടെങ്കിൽ അവരെ മാറ്റണമെന്നും ജി. സുധാകരൻ എംഎൽഎ. മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന ഒരു മന്ത്രിയും മന്ത്രിക്കസേരയിൽ തുടരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയവരാണ് മന്ത്രിമാരാകുന്നത്. എന്നാൽ അതേ മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി പരസ്യ പ്രസ്താവന നടത്തുന്നത് ശരിയല്ല. അത്തരമൊരു മന്ത്രിയെ പുറത്താക്കുകയാണ് വേണ്ടത്. രാഷ്ട്രീയമായ പല കാര്യങ്ങളും പരിഗണിക്കേണ്ടതിനാലാണ് മുഖ്യമന്ത്രി അതിന് തയ്യാറാകാത്തതെന്നും സുധാകരൻ വിമർശിച്ചു. പാർലമെന്റിൽ പോയവർക്ക് സംസ്ഥാന സർക്കാരിൽ മന്ത്രിയാകണമെന്ന ആവശ്യം ഉന്നയിക്കുന്നത് […]
Read more