Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഡിഗ്രി പാസ്സാകാത്തവർക്ക് പിജിക്ക് പ്രവേശനം; കാലടി സർവകലാശാലയോട് വിശദീകരണം തേടി ഓഡിറ്റ് വിഭാഗം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പാസാകാത്ത വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ പ്രവേശനം നൽകിയെന്ന പരാതി വീണ്ടും വിവാദത്തിൽ. 2017ലും 2021ലും ഡിഗ്രി പാസാകാത്ത വിദ്യാർഥികൾക്ക് പി.ജി. പ്രവേശനം ലഭിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാലയോട് വിശദീകരണം തേടിയിരിക്കുകയാണ് ഓഡിറ്റ് വിഭാഗം. അനധികൃത പ്രവേശനവുമായി ബന്ധപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചാൻസലർക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

2014–17 കാലയളവിൽ സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. പഠിച്ച വിദ്യാർഥിനിക്ക് 2017ൽ അതേ ക്യാംപസിൽ എം.എ. പ്രവേശനം ലഭിച്ചു. 2019ൽ എം.എ. പാസാകുകയും ചെയ്തു. എന്നാൽ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനിടെയാണ് വിദ്യാർഥിനിക്ക് ഡിഗ്രിക്ക് ആവശ്യമായ പാസ് മാർക്ക് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതെന്നാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലുള്ളത്. ഡിഗ്രി അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങൾക്കും തോറ്റ വിദ്യാർഥിനി പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

സമാനമായ മറ്റൊരു സംഭവത്തിൽ 2001ൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് 2021ലാണ് എം.എഫ്.എ. പ്രവേശനം ലഭിച്ചത്. ഈ ബാച്ചിൽ ഡിഗ്രി പരീക്ഷയിൽ തോറ്റ ഒൻപത് വിദ്യാർഥികളിൽ ഇയാളും ഉൾപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്ന സമയത്താണ് ഡിഗ്രി പാസായിട്ടില്ലെന്ന കാര്യം കണ്ടെത്തിയതെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തേ വിശദീകരണം തേടിയെങ്കിലും സർവകലാശാല മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തുറവൂരിൽ അനധികൃത പി.ജി. പ്രവേശനം നൽകിയതിന് പിന്നിൽ അന്ന് ക്യാംപസ് ഡയറക്ടറായിരുന്ന എൽ.ഡി.എഫ്. സിൻഡിക്കേറ്റ് അംഗമാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ ആരോപണം. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഈ ആരോപണത്തിലും അന്വേഷണം നടത്താൻ തീരുമാനിച്ചു.

ഡിഗ്രി പാസാകാത്തവർക്ക് പി.ജി. പ്രവേശനം നൽകിയെന്ന പരാതി കാലടി സർവകലാശാലയിൽ നേരത്തെയും വിവാദമായിരുന്നു. അധ്യാപക–വിദ്യാർഥി അനുപാതം മറികടന്ന് 19 പേരെ അനധികൃതമായി നിയമിച്ചെന്ന ഓഡിറ്റ് കണ്ടെത്തലിലും സർവകലാശാല സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തായിരുന്നു ഈ നിയമനങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix