Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഴുപ്പുറം: കാണാതായ ഏഴുവയസുകാരിയെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലെ വിഴുപ്പുറം പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തി. ഒക്ടോബർ 12ന് കാണാതായ ഹേമാവതി എന്ന കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ച പ്രതിപക്ഷം വിമർശനമാക്കിയതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയത്.

മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ ഇതുവരെ കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു ഗണപതി ഹോമം നടത്തിയത്. കുട്ടിയുടെ ബന്ധുക്കളും പൂജയിൽ പങ്കെടുത്തു. പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വാർത്തയായത്.

കുട്ടിയെ കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം നടത്തേണ്ട പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പൂജയ്ക്ക് നേതൃത്വം നൽകിയതിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix