കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താൻ പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം
വിഴുപ്പുറം: കാണാതായ ഏഴുവയസുകാരിയെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലെ വിഴുപ്പുറം പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തി. ഒക്ടോബർ 12ന് കാണാതായ ഹേമാവതി എന്ന കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ച പ്രതിപക്ഷം വിമർശനമാക്കിയതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയത്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. എന്നാൽ ഇതുവരെ കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു ഗണപതി ഹോമം നടത്തിയത്. കുട്ടിയുടെ ബന്ധുക്കളും പൂജയിൽ […]
Read more