ആലുവയില്‍ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം; അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം
ആലുവ: എറണാകുളം ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓണാകുകയും തുടർന്ന് വീണ്ടും ഓഫാകുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം കാസർകോട്, പിന്നീട് മംഗളൂരു, തുടർന്ന് മുംബൈ എന്നിവിടങ്ങളിലാണ് ഫോൺ ലൊക്കേഷൻ രേഖപ്പെടുത്തിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ […]
Read more