Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: waste

മണ്ണയ്ക്കനാട് ഗവ. യു.പി സ്കൂളിൽ മാലിന്യ നിക്ഷേപം; കൃഷിത്തോട്ടം നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ പ്രതിഷേധം

കോട്ടയം: മണ്ണയ്ക്കനാട് ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ട് സാമൂഹ്യവിരുദ്ധർ മാലിന്യത്തള്ളൽ കേന്ദ്രമാക്കുന്നതായി പരാതി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറെ അധ്വാനിച്ച് ഒരുക്കിയ പച്ചക്കറി കൃഷിയും ഗാർഡനുമാണ് ഇത്തരക്കാരുടെ അഴിഞ്ഞാട്ടം മൂലം നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ സ്കൂൾ പരിസരത്ത് കുന്നുകൂടിക്കിടക്കുകയാണ്. ഇത് കടുത്ത ആരോഗ്യഭീഷണിയും ദുർഗന്ധവും ഉയർത്തുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷയെയും ബാധിക്കുന്നു. സ്കൂൾ സമയത്തിന് ശേഷം രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നത്. കൃഷിയിലൂടെ പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന […]
Read more

ഏറ്റുമാനൂർ നഗരമധ്യത്തിലെ കിണർ മാലിന്യക്കൂമ്പാരമാകുന്നു; പ്രതിഷേധവുമായി സിപിഎം

കോട്ടയം: ഏറ്റുമാനൂർ നഗരസഭയ്ക്ക് മുൻവശത്തുള്ള വലിയ കിണർ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമാകുന്നു. വാട്ടർ അതോറിറ്റി കുടിവെള്ള സ്രോതസ്സായി ഉപയോഗിച്ചിരുന്ന ഈ കിണറ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. കിണറ്റിലെ മാലിന്യക്കൂമ്പാരം ഏതുനിമിഷവും തീപിടുത്തത്തിന് കാരണമായേക്കാമെന്ന് സി.പി.എം നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇതിന് തൊട്ടടുത്താണ് നഗരസഭയിലേക്കും വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും ശുദ്ധജലം എത്തിക്കുന്ന മറ്റൊരു കിണർ സ്ഥിതി ചെയ്യുന്നത്. മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിണറിന് സമീപം കാണപ്പെടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന് പൊതുപ്രവർത്തകർ കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതിഷേധം […]
Read more

കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ചിറ്റാർപുഴയിൽ മാലിന്യം തള്ളുന്നു

കോട്ടയം: ചിറ്റാർ പുഴയിൽ മാലിന്യം കൂടി  ഒഴുകുകയാണ് കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്തുകൂടി. വേനൽച്ചൂടിൽ ഒഴുക്കുനിലച്ചതോടെ മാലിന്യം ചാക്കിലും കൂടുകളിലും കെട്ടി തള്ളിയിരിക്കുന്നത് കാണാൻ കഴിയും. പഞ്ചായത്തിൽ മാലിന്യം ഏറ്റെടുക്കുന്നത് നിലച്ചതോടെ ചിറ്റാർപുഴയിലേക്കുള്ള മാലിന്യം തള്ളൽ കൂടിയിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പേട്ടക്കവല ഭാഗം, കോവിൽക്കടവ് ഭാഗം, ആനിത്തോട്ടം, അഞ്ചിലിപ്പ പാലം എന്നിവിടങ്ങളിൽ മാലിന്യം കുന്നുകൂടിയ നിലയിലാണ്. കോവിൽക്കടവിൽ കുളിക്കടവിലേക്ക് ഇറങ്ങാൻ കഴിയാത്ത രീതിയിൽ മാലിന്യം നിറഞ്ഞു. ചിറ്റാർപുഴയുടെ കൈത്തോടുകളായ ആനക്കല്ല് തോട്, പടപ്പാടി തോട് എന്നിവിടങ്ങളിൽ മാലിന്യം നിറഞ്ഞ നിലയിലാണ്. ഇവിടെ […]
Read more

കൊമ്പനാൽപ്പടിയിൽ കക്കൂസ് മാലിന്യ നിക്ഷേപം പതിവാകുന്നു; നടപടിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭമെന്ന് നാട്ടുകാർ

കോട്ടയം: മുത്തോലി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട കൊമ്പനാൽപ്പടി ഭാഗത്ത് സാമൂഹ്യവിരുദ്ധർ പതിവായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നു. തിരക്കേറിയ ഈ റോഡരികിൽ രാത്രികാലങ്ങളിലാണ് ടാങ്കറുകളിൽ മാലിന്യം ഒഴുക്കിവിടുന്നത്. ഇതുമൂലം പ്രദേശം രൂക്ഷമായ ദുർഗന്ധത്തിലാണെന്നും പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ശബരിമല തീർത്ഥാടന കാലമായതിനാൽ പ്രശസ്തമായ കടപ്പാട്ടൂർ ക്ഷേത്രം സന്ദർശിക്കാനെത്തുന്ന നിരവധി അയ്യപ്പഭക്തർ കടന്നുപോകുന്ന പാതയാണിത്. കാൽ നടയാത്രക്കാർക്കും വാഹനയാത്രികർക്കും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണുള്ളത്. വിഷയം ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു […]
Read more

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടം: 14 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു

കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തിന് പിന്നാലെ തീരങ്ങളില്‍ തുടര്‍ച്ചയായി പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ അടിയുന്നത് ആശങ്കയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്. നാലു ദിവസത്തനുള്ളില്‍ 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് നീക്കം ചെയ്തത്. ഇത് 14 മെട്രിക്ക് ടണ്ണോളം വരും. ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടണ്‍ അവശിഷ്ടങ്ങളാണെന്നും ഡിജി ഷിപ്പിങ് അറിയിച്ചു. അതേസമയം കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധി തുടരുകയാണ്. എണ്ണ നീക്കം […]
Read more

Recent News

Advertisement
WhiteswanTV Footer