Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണ്ണയ്ക്കനാട് ഗവ. യു.പി സ്കൂളിൽ മാലിന്യ നിക്ഷേപം; കൃഷിത്തോട്ടം നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മണ്ണയ്ക്കനാട് ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ട് സാമൂഹ്യവിരുദ്ധർ മാലിന്യത്തള്ളൽ കേന്ദ്രമാക്കുന്നതായി പരാതി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറെ അധ്വാനിച്ച് ഒരുക്കിയ പച്ചക്കറി കൃഷിയും ഗാർഡനുമാണ് ഇത്തരക്കാരുടെ അഴിഞ്ഞാട്ടം മൂലം നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, മദ്യക്കുപ്പികൾ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ സ്കൂൾ പരിസരത്ത് കുന്നുകൂടിക്കിടക്കുകയാണ്. ഇത് കടുത്ത ആരോഗ്യഭീഷണിയും ദുർഗന്ധവും ഉയർത്തുന്നതിനൊപ്പം കുട്ടികളുടെ സുരക്ഷയെയും ബാധിക്കുന്നു.

സ്കൂൾ സമയത്തിന് ശേഷം രാത്രികാലങ്ങളിലാണ് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നത്. കൃഷിയിലൂടെ പ്രകൃതിയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പച്ചക്കറിത്തോട്ടം ഇപ്പോൾ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.

സ്കൂൾ കോമ്പൗണ്ടിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഹെഡ്മാസ്റ്റർ വിജിത് കുമാർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ അധികൃതർക്ക് പരാതി നൽകി. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

Recent News

Advertisement
WhiteswanTV Footer