ഡിവൈഎഫ്ഐയുടെ ദുരിതാശ്വാസ നിധിയിൽ ദുരൂഹത; യൂത്ത് കോൺഗ്രസ്
കോഴിക്കോട്: മുണ്ടക്കൈ ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ സമാഹരിച്ച തുക വിനിയോഗിച്ചതിൽ വലിയ ക്രമക്കേട് നടന്നതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു. സിഎംഡിആർഎഫിലേക്ക് പണം നൽകിയെന്ന ഡിവൈഎഫ്ഐയുടെ വാദം വ്യാജമാണെന്നും ഒരു വർഷത്തിന് ശേഷം നിർമാണ കമ്പനിക്ക് പണം കൈമാറിയതിൽ ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഒ.ജെ ജനീഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025 ഏപ്രിൽ 20-ന് 20 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് അവകാശപ്പെട്ടെങ്കിലും ഈ പണം സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. വിവാദമായപ്പോൾ സ്പോൺസർഷിപ്പ് പദവിയോടെ […]
Read more

