Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wayanad mundakai chooralmala

മുണ്ടക്കൈ ടൗൺഷിപ്; 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയുമെത്തി

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ 178 വീടുകളിൽ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കി. വയനാട്ടിലെ എൽസ്റ്റൺ എസ്റ്റേറ്റ് പ്രദേശത്താണ് ടൗൺഷിപ്പ് ഒരുക്കുന്നത്. 4-ാം സോണിൽ 9.5 ലക്ഷം ലീറ്റർ ശേഷിയുള്ള ജലസംഭരണി കമ്മിഷൻ ചെയ്തു. ഇതോടെ വീടുകളിലെ കുടിവെള്ള ടാങ്കുകളിൽ വെള്ളം നിറച്ച് വിതരണം ആരംഭിച്ചു. വൈദ്യുതി ലഭ്യതയ്ക്കായി 315 കിലോവാട്ട് ശേഷിയുള്ള രണ്ട് ട്രാൻസ്ഫോമറുകൾ സ്ഥാപിച്ച് 11 കെവി ലൈനുകൾ ഭൂഗർഭ ശൃംഖലയിലേക്ക് ബന്ധിപ്പിച്ചു. കൂടാതെ 110 കിലോവാട്ട് സബ്സ്റ്റേഷന്റെ നിർമ്മാണവും […]
Read more

ഉരുൾപൊട്ടൽ ദുരന്തഭൂമിയിലെ വീടുകളിൽ വ്യാപക മോഷണം

വയനാട്: ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ വീണ്ടും മോഷണം വർധിക്കുന്നതായി പരാതി. ആളുകൾ താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളിൽ നിന്നാണ് സാധനങ്ങൾ മോഷണം പോകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, വെള്ള ടാങ്കുകൾ, മോട്ടോർ, പൈപ്പുകൾ എന്നിവ അടക്കം നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി നാട്ടുകാർ പറയുന്നു. മുണ്ടക്കൈയിലെ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നു പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ അടുത്തിടെ മോഷണം പോയി. ദുരന്തത്തിന് ശേഷം കുടുംബം മേപ്പാടിയിലെ മറ്റൊരു സ്ഥലത്താണ് താമസം. വീട്ടിൽ എത്തിയപ്പോഴാണ് മോഷണം […]
Read more

വയനാട് പുനരധിവാസം : പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായാണ് യോഗം ചേരുക. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപിക്കണമെന്നതിലും തീരുമാനമെടുക്കും. മാത്രമല്ല, പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചർച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവർക്കായിരിക്കും ആദ്യ പരിഗണന. ജനുവരിയോടെ ഗുണഭോക്താക്കളുടെ പട്ടിക പൂർത്തിയാക്കാനാണ് തീരുമാനം.
Read more

Recent News

Advertisement
WhiteswanTV Footer