Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wayanad town ship

വയനാട് ടൗണ്‍ഷിപ്പിൽ 19 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ കൂടുതൽ വീടുകൾ കൈമാറി. 19 വീടുകളാണ് സാങ്കേതികമായി കൈമാറിയത്. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കള്‍ക്ക് നൽകിയത്. കഴിഞ്ഞദിവസം ഏഴു വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും കൈമാറിയിരുന്നു. ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറിയിട്ടുണ്ട്. എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്.
Read more

കൂലിപ്പണി രാജന്‍ വിളിയില്‍ അഭിമാനം: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിലെ വീടുകളിലുണ്ടായ വിള്ളലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ ചർച്ച വിഷയം. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി കെ രാജന്‍. കേരളത്തിനെതിരെ അപകടകരമായ പ്രചരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകളിൽ കാലാവസ്ഥാ വ്യത്യാസങ്ങളിലുണ്ടാവുന്ന ഉറപ്പ് പരിശോധിക്കാനായി വാട്ടര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് നടത്തിയിരുന്നു. 24 മണിക്കൂര്‍ ടെറസില്‍ വെള്ളം കെട്ടി നിർത്തി. ഇനിയും ഏതെങ്കിലും വിധത്തില്‍ ലീക്ക് ഉണ്ടെങ്കില്‍ എപ്പോക്‌സി ട്രീറ്റ്‌മെന്റ് നടത്തും. പിന്നീട് ബലക്ഷയം ഉണ്ടാകില്ലെന്നും […]
Read more

വയനാട് ടൗൺഷിപ്പ് വീടുകളിൽ വീണ്ടും ചോർച്ച പരാതി

കൽപ്പറ്റ: വയനാട് ടൗൺഷിപ്പിലെ സർക്കാർ നിർമ്മിച്ച വീടുകളിൽ വീണ്ടും ചോർച്ച പരാതി. ഫേസ്-1ലെ 87-ാം നമ്പർ വീട്ടിലാണ് പുതിയതായി ചോർച്ച കണ്ടെത്തിയത്. ദുരന്തബാധിതർക്കായി കൈമാറിയ 178 വീടുകളിൽ ഇതോടെ ചോർച്ച റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ വീടാണിത്. ഇതിനുമുമ്പ് രണ്ടുവീടുകളിൽ സമാന പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. വെള്ളം ചോർന്നിറങ്ങുന്നത് തടയാൻ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് നിർമാണ ചുമതലയുള്ള ഊരാളുങ്കൽ സംഘം അറിയിച്ചു. മേൽക്കൂര തുരന്ന് എപ്പോക്സി ഗ്രൗട്ടിംഗ് നടത്തിയാണ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം. അടുത്തിടെ ചൂരൽമല സ്വദേശി നൗഫലിന്റെ വീട്ടിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix