Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Wayanad tunnel

മുന്നറിയിപ്പ് അവ​ഗണിച്ച് നിർമ്മാണം, തങ്ങളുടെ കുഴപ്പമല്ലെന്ന് കരാർ കമ്പനി, നഷ്ടം ജനങ്ങൾക്ക് മാത്രം; മാറേണ്ടത് ഈ സിസ്റ്റം തന്നെ

ഒരു മഹാദുരന്തത്തിന്റെ മുറിവ് മണ്ണിൽ നിന്നും മനസിൽ നിന്നും ഉണങ്ങുന്നതിന് മുമ്പേ തന്നെ വയനാടിനെ തേടിയെത്തിയിരിക്കുകയാണ് മറ്റൊരു ദുരന്തം കൂടി. എന്നാൽ ചൂരൽമലയിൽ നിന്ന് വ്യത്യസ്തമായി മേപ്പാടിയിലേത് കുറച്ചുകൂടി നമ്മൾ വരുത്തിവെച്ചതാണെന്നതാണ് ദുരന്തത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. സിസ്റ്റം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് നമുക്കിത് പറയേണ്ടി വരില്ലായിരുന്നു. എല്ലാ മുന്നറിയിപ്പുകളേയും അവ​ഗണിച്ചാണ് തുരങ്കപ്പാതയുടെ നിർമ്മാണം ഈ പെരുമഴയിലും നടന്നിരുന്നതെന്ന് വ്യക്തം. തുരങ്കപ്പാത നിർമാണത്തിന്റെ നിർവഹണ ഏജൻസിക്കു നൽകിയ അപകട മുന്നറിയിപ്പ് അവഗണിക്കപ്പെട്ടതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്താകുന്നത്. കൂട്ടിയിട്ട […]
Read more

വയനാട് തുരങ്കപാത യുഡിഎഫ് വിഭാവനം ചെയ്തത്, എല്‍ഡിഎഫ് അടിച്ചുമാറ്റി; ടി സിദ്ധിഖ്

വയനാട്: തുരങ്കപാത എന്ന ആശയം മുന്നോട്ടുവച്ചത് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയും ചേര്‍ന്നാണെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്. 2011-ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതിയുടെ സാധ്യതാപഠനത്തിനായി ബജറ്റില്‍ തുക അനുവദിച്ചിരുന്നുവെന്നും, ഇപ്പോള്‍ അതിനെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാത്രം പദ്ധതിയായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. 2011-ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുരങ്കപാതയുടെ സാധ്യതാപഠനത്തിനായി ബജറ്റില്‍ തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാത്രം പദ്ധതിയായി […]
Read more

വയനാട് തുരങ്കപാതയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: വയനാട് തുരങ്കപ്പാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം. 2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിർമ്മാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി […]
Read more

ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാതയുടെ തുരക്കൽ ഫെബ്രുവരിയിൽ തുടങ്ങും

കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായ ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇരുഭാഗത്തുനിന്നും ഒരേസമയം പ്രവൃത്തി ആരംഭിക്കും. പാറ ഡ്രിൽ ചെയ്യുന്നതിനുള്ള ‘ബൂമർ’ നേരത്തെ എത്തിച്ചിട്ടുണ്ട്. ഇരുഭാഗത്തും വലത് തുരങ്കത്തിന്റെ പ്രവൃത്തിയാണ് ആദ്യം തുടങ്ങുക. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയാണ്. കള്ളാടിയിൽ തുരങ്കമുഖംവരെയുള്ള “കട്ട് ആൻഡ് കവർ’ പ്രവൃത്തി ഉടൻ പുർത്തിയാകും. മേപ്പാടി – ചൂരൽമല റോഡിൽനിന്ന് തുരങ്കമുഖംവരെയുള്ള 180 മീറ്റർ മണ്ണ് കുഴിച്ച് തുരങ്കത്തിന് സമാനമായി ടണൽ നിർമിക്കുന്നതാണിത്. ആനക്കാംപൊയിൽ ഭാഗത്ത് […]
Read more

വയനാട് തുരങ്കപാതയിലെ മലതുരക്കാന്‍ വമ്പന്‍ യന്ത്രങ്ങളെത്തി

കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകള്‍ പദ്ധതി പ്രദേശമായ മറിപ്പുഴയില്‍ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം നിര്‍മിക്കുന്ന പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് കരാര്‍ കമ്പനിയായ ദിലീപ് ബില്‍ഡ് കോണ്‍ അധികൃതര്‍ അറിയിച്ചു. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ […]
Read more

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്. തുരങ്കപാതയുടെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെണ്ടര്‍ ചെയ്തുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വേണ്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു നിയമസഭയെ അറിയിച്ചു. 2022 ഫെബ്രുവരിയിലായിരുന്നു തുരങ്കപാതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer