കൊല്ലത്ത് കിണർ പണിക്കിടെ കിണറിന്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപെട്ടു
കൊല്ലം: കൊല്ലം കുണ്ടറ വെള്ളിമണ്ണിൽ കിണർ പണിക്കിടെ അപകടം. കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം. കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി.
Read more