Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantvkunnamkulam

കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശൂർ: കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ മമ്പ്രമ്പത്തയിൽ വിജയന്റെ മകൻ വിപിൻ (ഇരുപത്തിനാല്) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്കൂളിന്റെ വാർഷികാഘോഷത്തിന് മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്നതിനായി എത്തിയതിനിടെയാണ് വിപിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടലിലെ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഗുരുവായൂരിൽ […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; കുന്നംകുളം മണ്ഡലത്തിലെ സിപിഐ സ്പെഷ്യൽ ഫണ്ടിന്റെ ആദ്യഘട്ടം ജില്ലാ നേതൃത്വത്തിന് കൈമാറി

തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുന്നംകുളം നിയോജകമണ്ഡലത്തിലെ സിപിഐ അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി സമാഹരിച്ച സ്പെഷ്യൽ ഫണ്ടിന്റെ ആദ്യഘട്ടം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലത്ത് ജില്ലാ നേതൃത്വത്തിന് കൈമാറി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വക്കേറ്റ് ടി ആർ രമേഷ്കുമാർ, വി എസ് പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ കൗൺസിൽ അംഗം കെ ടി ഷാജൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ എം മണികണ്ഠൻ, ടി പി ജോസഫ് എന്നിവർ പങ്കെടുത്തു.
Read more

മദ്യവിൽപ്പന പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ അറസ്റ്റിൽ

തൃശ്ശൂർ: മദ്യവിൽപ്പന പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഓട്ടോറിക്ഷ ഇടിച്ച് വീഴ്ത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അരിയാമ്പുറത്ത് വീട്ടിൽ ശ്രീജിത്ത് (42) എന്നയാളെ കുന്നംകുളം എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. പരിക്കേറ്റ സിവിൽ എക്സൈസ് ഓഫീസർ ജിതിൻ കെ. യുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമാണെന്ന് അധികൃതർ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 10.45ഓടെ എരനെല്ലൂർ വില്ലേജിലെ മഴുവഞ്ചേരി മത്തനങ്ങാടിയിലാണ് സംഭവം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ […]
Read more

കാട്ടകാമ്പാൽ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പിൽ നിന്ന് സിപിഐയെ ഒഴിവാക്കി; പ്രതിഷേധവുമായി പാർട്ടി

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ നിന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ (സിപിഐ) ഒഴിവാക്കിയതിൽ പ്രതിഷേധം. ഗ്രാമസഭാ യോഗങ്ങൾക്ക് മുന്നോടിയായി ചേരുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ സിപിഐയെ പങ്കെടുപ്പിക്കാത്തത് ചില നിഷിദ്ധ താല്പര്യങ്ങളെ മുൻനിർത്തി പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ച ഏകാധിപത്യ സമീപനമാണെന്ന് സിപിഐ ആരോപിച്ചു. ഇത്തരം നടപടികൾ ജനാധിപത്യ രീതിക്ക് വിരുദ്ധമാണെന്നും, ഈ പ്രവണതകൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സിപിഐ കാട്ടകാമ്പാൽ ലോക്കൽ സെക്രട്ടറി പി. കെ. രവീന്ദ്രൻ […]
Read more

എരുമപ്പെട്ടി മങ്ങാട് പള്ളിക്ക് സമീപം പിക്കപ് വാൻ നിയന്ത്രണം വിട്ട് അപകടം; രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: എരുമപ്പെട്ടി മങ്ങാട് പള്ളിക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെ നിയന്ത്രണം വിട്ട സെയിൽസ് പിക്കപ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് കൂടിയായ എരുമപ്പെട്ടി സ്വദേശി മാരാംപുറത്ത് നിഷാദ് (46), കോട്ടപ്പുറം സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന സെയിൽസ് പിക്കപ് വാൻ നിയന്ത്രണം വിട്ട് എരുമപ്പെട്ടി മൾട്ടി പർപ്പസ് സൊസൈറ്റിയിലെ കളക്ഷൻ ഏജന്റായ നിഷാദ് സഞ്ചരിക്കാൻ തയ്യാറായിരുന്ന […]
Read more

ബ്രഹ്മകുളം ഫാസിൽ കൊലക്കേസ്; മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

തൃശ്ശൂർ: ഗുരുവായൂർ ബ്രഹ്മകുളത്ത് എസ്.എഫ്.ഐ പ്രവർത്തകൻ ഫാസിൽ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരായ മുഴുവൻ പ്രതികളെയും തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. 15 പ്രതികൾ ഉൾപ്പെട്ട കേസിൽ ഒരാൾ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ബാക്കി 14 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2017-ൽ വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്ന ഫാസിലിനെ ആർഎസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് നാല് ദൃക്‌സാക്ഷികളുൾപ്പെടെ 38 സാക്ഷികളെ വിസ്തരിക്കുകയും 131 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നുവെങ്കിലും, […]
Read more

റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത് നാടിന് അഭിമാനം; അർജുൻ രമേശ് ശ്രദ്ധേയനാകുന്നു

തൃശ്ശൂർ: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത് അർജുൻ രമേശ് പഴഞ്ഞി നാടിന് അഭിമാനമായി. പഴഞ്ഞി മാർ ഡയനീഷ്യസ് കോളേജിലെ ബി.എസ്.ഡബ്ലിയു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) അവസാന വർഷ വിദ്യാർത്ഥിയാണ് അർജുൻ. വേലൂർ നാരങ്ങ വളപ്പിൽ രമേശ്– സജിത ദമ്പതികളുടെ മകനാണ്. രാജ്യത്തെ ഏറ്റവും വലിയ ദേശീയ ചടങ്ങിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത് കഠിനാധ്വാനത്തിന്റെയും ശാസനാപരമായ പരിശീലനത്തിന്റെയും ഫലമാണെന്ന് അർജുൻ പ്രതികരിച്ചു. കോളേജും നാട്ടുകാരും അർജുനെ അഭിനന്ദിച്ചു. യുവതലമുറക്ക് പ്രചോദനമാകുന്ന നേട്ടമായാണ് ഈ പങ്കാളിത്തത്തെ […]
Read more

കുന്നംകുളത്ത് എൽഡിഎഫ് തുടരുമോ, യുഡിഎഫ് തിരിച്ചുവരുമോ?

തൃശ്ശൂർ: കുന്നംകുളം നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ ഭാവി വീണ്ടും ചർച്ചയാകുകയാണ്. നിലവിലെ എംഎൽഎ എസി മൊയ്തീൻ വീണ്ടും മത്സരിക്കുമോ, അതോ സിപിഎം പുതിയ സ്ഥാനാർത്ഥിയെ പരീക്ഷിക്കുമോ എന്നതാണ് പ്രധാന സംശയം. 2016ൽ ചെറിയ ഭൂരിപക്ഷവും 2021ൽ 27,000 വോട്ടിന്റെ വലിയ വിജയവും എസി മൊയ്തീന് അനുകൂല ഘടകങ്ങളാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 10,000ൽ താഴെയായത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുമുണ്ട്. യുഡിഎഫിന് ഇത് അഭിമാന പോരാട്ടമായതിനാൽ ശക്തമായ മത്സരം പ്രതീക്ഷിക്കാം.
Read more

എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയ്ക്ക് കുന്നംകുളത്ത് സ്വീകരണം

തൃശ്ശൂർ: എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാജാഥയുടെ ഭാഗമായി കുന്നംകുളം മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടൗൺ കേന്ദ്രമായി പ്രചാരണം നടത്തുന്നത്. ജാഥയ്ക്ക് മുന്നോടിയായി ബോർഡ് സ്ഥാപിക്കൽ, ലഘുലേഖ വിതരണം, ജനസമ്പർക്ക പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ജാഥ 2026 ഫെബ്രുവരി നാലിന് വൈകീട്ട് ആറു മണിക്ക് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. സ്വീകരണ പരിപാടി വൻവിജയമാക്കുന്നതിനായി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും പൊതുജനങ്ങളിൽ എത്തിക്കുക […]
Read more

ആറു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരന് പതിനാലു വർഷം കഠിനതടവ്

തൃശ്ശൂർ: ആറു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അൻപത്തിനാല് വയസ്സുകാരനെ പതിനാലു വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും ശിക്ഷിച്ച് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കിൽ ഏഴ് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും നിർദേശം നൽകി.ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ മുഹമ്മദാലിയുടെ മകൻ റഷീദ് എന്നയാളെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം അവഗണിച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer