Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: wild elephant attack

ഇടുക്കിയിലെ കാട്ടാന ആക്രമണം: അമറിന്റെ ഖബറടക്കം ഇന്ന്, വണ്ണപ്പുറത്ത് ഹർത്താൽ

ഇടുക്കി: കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി പുലർച്ചയോടെയാണ് അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും. എന്നാൽ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ കാട് കയറ്റണമെന്നും കാട്ടാന ആക്രമണത്തിന് […]
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമർ ഇലാഹി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മരിച്ച യുവാവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു അപകടം. രൂക്ഷമായ കാട്ടാന ശല്യമുള്ള മേഖലയാണ് ഇതെന്ന് നാട്ടുകാർ പ്രതികരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix