Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wild elephant attack

നിലമ്പൂരില്‍ കാട്ടാന ആക്രമണം; വീടിന്റെ ഗെയ്റ്റും മതിലും തകര്‍ത്തു

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണം. പെരുമ്പത്തൂർ ആലോടിയിലെ ഹൈദരാലിയുടെ വീടിന്റെ മതിലും ഗേറ്റുമാണ് കാട്ടാന തകർത്തത്. വീട്ടുവളപ്പിലെ കൃഷിയും ആന നശിപ്പിച്ചു. വീടിന്റെ മുറ്റത്ത് എത്തിയ കാട്ടാന ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ആറുമാസം മുൻപും ഇതേ വീട്ടിലെ മതിലും ഗേറ്റും കാട്ടാന തകർത്തിരുന്നു. കാനകുത്ത് വനമേഖലയിൽ നിന്ന് കാഞ്ഞിരപ്പുഴ നീന്തിക്കടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും പ്രദേശത്ത് സോളാർ വൈദ്യുതി വേലി തകർത്ത് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. അതേസമയം, […]
Read more

വീണ്ടും കാട്ടാനക്കലി; പാലക്കാട് രണ്ടിടത്ത് കാട്ടാന ആക്രമണം, 3 പേര്‍ക്ക് പരിക്ക്‌

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. മുള്ളി പ്രദേശത്ത് പുലർച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെ 30കാരനായ വെള്ളിങ്കിരിയെ കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മുഖത്ത് ഗുരുതര പരിക്കേറ്റു. അട്ടപ്പാടി ഗൂളിക്കടവിൽ രാവിലെ 5.30ഓടെ മറ്റൊരു ആക്രമണവും ഉണ്ടായി. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മിനി ഷാജിയെയും ഓട്ടോ ഡ്രൈവർ പ്രസാദിനെയും കാട്ടാന ഓട്ടോ മറിച്ചിട്ട് ആക്രമിച്ചു. ഇരുവരെയും നാട്ടുകാർ ഉടൻ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ […]
Read more

ചിന്നക്കനാലിലെ കാട്ടാന ആക്രമണ കാരണങ്ങൾ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തൊടുപുഴ: ചിന്നക്കനാലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉണ്ടായ കാട്ടാന ആക്രമണങ്ങളുടെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മൂന്നാർ ഡിഎഫ്ഒയ്ക്ക് ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. കാട്ടാനകൾക്ക് സഞ്ചരിക്കാൻ വേണ്ട ആനത്താരകൾ ഇല്ലാത്തത് ആക്രമണങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ടോ എന്നും പരിശോധിക്കണമെന്ന് കമ്മിഷൻ പറഞ്ഞു. ആക്രമണം തടയാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ജൂൺ 9ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് നൽകിയ നഷ്ടപരിഹാരവും അനന്തരാവകാശികളുടെ വിവരങ്ങളും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്നും […]
Read more

കാട്ടാന ആക്രമണം; സഹായ പദ്ധതി തയ്യാറാക്കുമെന്ന് ഷിബു ബേബി ജോൺ

ഇടുക്കി: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11 വയസ്സുകാരനെ സർക്കാർ സംരക്ഷിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. കുട്ടിക്കായി പ്രത്യേക സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പദ്ധതി വനം വകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിലവിൽ ഫണ്ട് കുറവാണെന്നും, സംയോജിത പ്രതിരോധ സംവിധാനം ഒരുക്കുന്നതിനായി നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം

ഇടുക്കി: ചിന്നക്കനാൽ സ്വദേശിയായ മാരിയമ്മാൾ (36) കാട്ടാന ആക്രമണത്തിൽ മരിച്ചു. മകനെ സ്‌കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നത്. മകൻക്കും പരിക്കേറ്റു. വീട്ടിൽ നിന്ന് മെയിൻ റോഡിലേക്ക് പോകുമ്പോൾ മാരിയും മകനും കാട്ടാന കൂട്ടത്തിന് മുന്നിൽ അകപ്പെട്ടു. മൂടൽ മഞ്ഞ് കാരണം കാട്ടാനകളുടെ സമീപം ഇരുന്നെന്ന വിവരം അവർ തിരിച്ചറിഞ്ഞില്ല. പരിക്കേറ്റ മകനെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായി തുടരുന്നു. പ്രദേശവാസികൾ പലതവണ തന്നെ കാട്ടാനശല്യത്തെ കുറിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. […]
Read more

കുടകിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകയിലെ തിത്തിമത്തി സമീപം കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആനയുടെ ചവിട്ടേറ്റ് മരിച്ചു. വെള്ളിയാഴ്ച രാവിലെ സന്ധ്യ, മാനേജർ, ഡ്രൈവർ എന്നിവരോടൊപ്പം സ്വന്തം കാപ്പിത്തോട്ടം പരിശോധിക്കാൻ എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം. കാട്ടാന അവരുടെ നേരേ ഓടി വരുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപെട്ടെങ്കിലും സന്ധ്യ ആനയുടെ മുൻപിൽപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ സമീപത്തെ ഗോണിക്കുപ്പിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടക് സ്വദേശിയായ സുനിൽ […]
Read more

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ പരാക്രമം; വ്യാപക കൃഷിനാശം

മലപ്പുറം: വഴിക്കടവ്, പൂവത്തിപ്പൊയ്, ആനമറി പ്രദേശങ്ങളിൽ കാട്ടാനക്കുട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് വീടുകളുടെ അടുക്കള ഭാഗങ്ങൾ ഭാഗികമായി തകർന്നു. കൃഷിയിടങ്ങളിലും വ്യാപക നാശം സംഭവിച്ചു. ആനമറിയിലെ മൊളയംപറമ്പിൽ സൈനബയുടെയും പുഞ്ചക്കൊല്ലി കുമാരദാസന്റെയും വീടുകളുടെ അടുക്കള കാട്ടാനക്കുട്ടം തകർത്തു. അരി, പഞ്ചസാര, മറ്റു പല ഭക്ഷ്യവസ്തുക്കളും ആനയെടുത്ത് നശിപ്പിച്ചു. കുമാരദാസന്റെ വീട്ടിലെ അടുക്കള രണ്ടാം തവണയാണ് കാട്ടാനകൾ നാശം വരുത്തുന്നത്. പൂവത്തിപ്പൊയ് ഡീസന്‍റ് കുന്നിലെ അബ്ദുല്‍ ജലീലിന്‍റെ 500 ഓളം വാഴകൾ, രാമത്തുപറമ്പിൽ രാമചന്ദ്രന്‍റെ തെങ്ങ്, വാഴ, കമുക്, പുലിയോടന്‍ […]
Read more

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു

തൃശ്ശൂർ: അതിരപ്പിള്ളി മേഖലയിലെ വെറ്റിലപ്പാറയിൽ വീണ്ടും കാട്ടാന ഇറങ്ങി കൃഷിയിടത്തിൽ നാശം വിതച്ചു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച പ്രദേശത്തിന് സമീപത്താണ് തിങ്കളാഴ്ച പുലർച്ചെയും സംഭവം ഉണ്ടായത്. വെറ്റിലപ്പാറയിലെ ചെമ്മീനിയാടൻ കൃഷ്ണന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന നിരവധി കൃഷികൾ നശിപ്പിച്ചു. കാട്ടാന കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നത് കൃഷ്ണൻ കണ്ടെങ്കിലും ഭയം കാരണം വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. ഇതിനുമുമ്പ് ഞായറാഴ്ച വൈകിട്ട് ആനമല അന്തർസംസ്ഥാന പാതയിലെ കുമ്മാട്ടി ഭാഗത്ത് ഇറങ്ങിയ കാട്ടാന റോഡ് നിർമാണത്തിനായി കൊണ്ടുവന്ന മണ്ണുമാന്തി […]
Read more

കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം; അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. വൈകിട്ട് ആറുമണിവരെ ഹർത്താൽ തുടരുമെന്ന് നാട്ടുകാർ അറിയിച്ചു. മരിച്ചത് വൈശേരി പുല്ലേർകാട്ട് മോഹനൻ (65) ആണ്. ഇന്ന് രാവിലെ 10 മണിക്ക് ചാലക്കുടി–ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്നും നാട്ടുകാർ അറിയിച്ചു. പുലർച്ചെ 2.45ഓടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കാട്ടാന ഇറങ്ങിയ വിവരം അറിഞ്ഞതിനെ തുടർന്ന് മോഹനൻ സ്ഥലത്തെത്തിയിരുന്നു. ആനയെ ഓടിക്കാൻ പന്തം കത്തിച്ച് ശ്രമിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. […]
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read more
Advertisement
WhiteswanTV Footer