Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WildlifeAttack

വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർധിപ്പിച്ച് സർക്കാർ. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പുതുക്കുന്നത്. 2015ലായിരുന്നു ഇതിന് മുമ്പ് നിരക്കുകൾ പരിഷ്കരിച്ചത്. പുതിയ ഉത്തരവ് പ്രകാരം കൃഷിനാശത്തിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷകളുടെ എണ്ണത്തിലുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന കർഷകരുടെ പരാതികൾ പരിഗണിച്ചാണ് വനംവകുപ്പിന്റെ നടപടി. കൃഷിനാശത്തിന് പുറമേ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ടാകുന്ന നാശത്തിനും നഷ്ടപരിഹാരം നൽകും. ഒരു തേങ്ങയ്ക്ക് 15 രൂപയും ഒരു കിലോ കൊക്കോയ്ക്ക് 30 […]
Read more

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം; കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും

കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവ് ഉടൻ ഇറക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിഎഫ്ഒ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. കളക്ടർ റിപ്പോർട്ട് മേലധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സുനിലിന്റെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ഉടൻ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. കുടുംബം തയ്യാറാണെങ്കിൽ ആദ്യ ഗഡു ഇന്ന് തന്നെ നൽകും. പ്രദേശത്ത് ഫെൻസിംഗ് പൂർത്തിയാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ചയാണ് വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix