ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പം; മടങ്ങി വരുമെന്ന് ഉമ്മയോട് പറഞ്ഞു; അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കോഴിക്കോട്: കൈതപ്പൊയിലിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച കാക്കൂർ സ്വദേശിനി ഹസ്നയ്ക്കൊപ്പം താമസിച്ച ആദിലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. കഴിഞ്ഞ അഞ്ചുമാസമായി ഹസ്ന താമസിച്ചത് ക്രിമിനലിനൊപ്പമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആദിലിന് ക്രിമിനൽ പശ്ചാത്തലമുളളതും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിരുന്നതും വളരെ വെെകിയാണ് ഹസ്ന അറിഞ്ഞതെന്ന് ബന്ധു പറഞ്ഞു. മരിക്കുന്നതിന് തലേദിവസം ഹസ്ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങി വരുമെന്ന് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ എല്ലാം തീർത്തതിനു ശേഷം വീട്ടിലേക്കു വരുമെന്നും മകനൊപ്പം നന്നായി ജീവിക്കണമെന്നും ഹസ്ന പറഞ്ഞിരുന്നു. എന്നാൽ പിറ്റേന്ന് ഉമ്മ […]
Read more